എബോള പടരുന്നു; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് യുഎഇ

വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനം.

എബോള പടരുന്നു; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് യുഎഇ
dot image

എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനം. കൂടാതെ ഈ രാജ്യങ്ങളിൽ നിന്ന് നിലവിൽ യുഎഇയിൽ എത്തുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും പ്രത്യേക നിരീക്ഷണവും കർശന പരിശോധനകളും ശക്തമാക്കും.

നേരത്തെ എബോള രോ​ഗബാധയുമായി ബന്ധപ്പെട്ട ആരോഗ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലേക്ക് യുഎഇ യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ യുഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎഇ വിദേശകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നത്.

Content Highlights: The UAE has halted visa issuance for citizens from three countries following concerns about an Ebola outbreak. Authorities described the decision as a preventive step aimed at strengthening health security and minimizing the risk of cross-border disease transmission.

dot image
To advertise here,contact us
dot image