വേനൽച്ചൂടിന് ആശ്വാസമാകും, യുഎഇയിൽ നിന്ന് രണ്ട് മണിക്കൂർ ദൂരം; ഒരടിപൊളി യാത്രാ സ്ഥലമുണ്ട്

മൺസൂൺ കാലത്തിന് മുന്നോടിയായി തന്നെ സലാലയിലേക്കുള്ള ബുക്കിങ്ങുകൾ വർദ്ധിച്ചുവരുന്നതായി ടൂർ ഓപ്പറേറ്റർമാർ വ്യക്തമാക്കുന്നു

വേനൽച്ചൂടിന് ആശ്വാസമാകും, യുഎഇയിൽ നിന്ന് രണ്ട് മണിക്കൂർ ദൂരം; ഒരടിപൊളി യാത്രാ സ്ഥലമുണ്ട്
dot image

യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ചൂട് 43 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമ്പോൾ, കുളിർമയുള്ള കാലാവസ്ഥയും പച്ചപ്പുനിറഞ്ഞ മലനിരകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുമൂടിയ അന്തരീക്ഷവും ആസ്വദിക്കാൻ ഒരടിപൊളി യാത്രാ ലക്ഷ്യസ്ഥാനമുണ്ട്. അതാണ് സലാല. ഒമാന്റെ ദോഫാർ മേഖലയിലുള്ള ഈ തീരദേശ നഗരത്തിലേക്ക് യു.എ.ഇയിൽ നിന്നും വെറും രണ്ട് മണിക്കൂർ യാത്രാ ദൂരം മാത്രമേയുള്ളൂ.

മൺസൂൺ കാലത്തിന് മുന്നോടിയായി തന്നെ സലാലയിലേക്കുള്ള ബുക്കിങ്ങുകൾ വർദ്ധിച്ചുവരുന്നതായി ടൂർ ഓപ്പറേറ്റർമാർ വ്യക്തമാക്കുന്നു. "ആളുകൾ ഞങ്ങളുടെ ടൂർ പാക്കേജുകളെക്കുറിച്ച് അന്വേഷിക്കുന്നതും ബുക്ക് ചെയ്യുന്നതും തുടരുകയാണ്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും അയൽരാജ്യങ്ങളായ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വേനൽക്കാലത്ത് ഈ മേഖലയിലുള്ള സഞ്ചാരികൾക്കിടയിൽ സലാല എപ്പോഴും പ്രിയപ്പെട്ടൊരു ചോയ്സ് തന്നെയാണ്," യാത്രാ പാക്കേജുകൾ ഒരുക്കുന്ന 'അറേബ്യൻ വണ്ടറേഴ്സ്' ഉടമ ജോർജ്ജ് ഖ്ഫൂരി പറഞ്ഞു.

യാത്ര പോകുന്നവർ നേരത്തെ തന്നെ ബുക്ക് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാരും നിർദ്ദേശിക്കുന്നുണ്ട്. വിമാന ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ സാധാരണ നിലയിലാണെങ്കിലും തിരക്കേറിയ സമയങ്ങളിൽ 1,000 ദിർഹത്തിന് മുകളിലേക്ക് ഉയർന്നേക്കാം. ഇതോടൊപ്പം ഹോട്ടൽ നിരക്കുകളിലും വലിയ വർദ്ധനവുണ്ടാകും.

അറബി ഭാഷയിൽ 'ഖരീഫ്' എന്ന വാക്കിന്റെ അർത്ഥം 'ശരത്കാലം'എന്നാണ്. സലാലയിൽ ഇത് അവിടുത്തെ പ്രാദേശിക വേനൽക്കാല മൺസൂണിനെയാണ് സൂചിപ്പിക്കുന്നത്. ഈ സമയത്ത് ദോഫാർ മലനിരകളിൽ ഉടനീളം നേർത്ത ചാറ്റൽമഴയും താഴ്ന്നിറങ്ങുന്ന മേഘങ്ങളും കോടമഞ്ഞും രൂപപ്പെടുന്നു. ഇതോടെ നദികൾ ഒഴുക്കുതുടങ്ങുകയും താഴ്‌വരകൾ പച്ചപ്പണിഞ്ഞ് മാറുകയും ജബൽ സംഹാൻ മലനിരകൾ സസ്യസമൃദ്ധിയാൽ മൂടപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് താപനില സാധാരണയായി 20 ഡിഗ്രി സെൽഷ്യസിനും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഇത് ഗൾഫിലെ മറ്റ് പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന 40 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

Content Highlights: As summer temperatures rise in the UAE, a nearby destination within a two-hour drive is emerging as a popular escape for residents. Known for its cooler climate and scenic environment, the location offers a perfect short getaway for relaxation, outdoor activities, and relief from extreme heat.

dot image
To advertise here,contact us
dot image