

ഇന്ത്യ - അയര്‍ലന്‍ഡ്, ഇന്ത്യ - ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള പുതിയ ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുന്‍ ടി20 നായകൻ സൂര്യകുമാര്‍ യാദവ്. വളർന്നുവരുന്ന പുതുതലമുറയ്ക്ക് മുന്‍ഗണന നല്‍കികൊണ്ടായിരുന്നു ടീം പ്രഖ്യാപനം ഉണ്ടായത്. അതിന് പൂര്‍ണ്ണ പിന്തുണ നൽകുന്നതായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. തന്റെ സമൂഹമാധ്യമത്തിലൂടെ ആയിരുന്നു അദ്ദേഹം പുന്തുണയും ആശംസയും അറിയിച്ചത്.
അടുത്ത ഐസിസി ടൂര്‍ണമെന്റുകള്‍ ലക്ഷ്യമിട്ട് ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെ സൂര്യകുമാറിന് ടീമിലെ സ്ഥാനവും ക്യാപ്റ്റന്‍സിയും നഷ്ടമായിരുന്നു.
'വളരെ പ്രതിഭയുള്ള ഈ ടീമിന് വരാനിരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവിധ ആശംസകളും ഞാൻ നേരുന്നു' ഇതായിരുന്നു താരം തന്റെ സമൂഹമാധ്യമത്തിൽ കുറിച്ച വരികൾ. വരാനിരിക്കുന്ന ഐസിസി ടൂര്ണമെന്റുകൾക്ക് മുന്നോടിയായി ടീമിൽ അഴിച്ചുപണികൾ നടത്താൻ സെക്ടർമാർ തീരുമാനം എടുത്തതോടെയാണ് സൂര്യകുമാറിന് നായകസ്ഥാനം നഷ്ടപ്പെട്ടതും പുതുമുഖങ്ങൾ ടീമിൽ ഇടം നേടിയതും. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ സഹായിച്ച നായകൻ കൂടിയാണ് സൂര്യകുമാർ യാദവ്.
എന്നാൽ, 2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മുംബൈ ഇന്ത്യന്‍സിനായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതാണ് സൂര്യകുമാറിന് തിരിച്ചടിയായി. സീസണിലെ 13 ഇന്നിംഗ്‌സുകളില്‍ നിന്ന് 20.76 ശരാശരിയിലും 147.54 സ്‌ട്രൈക്ക് റേറ്റിലും വെറും 270 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് സമ്പാദിക്കാനായത്.
Content highlight: Suryakumar Yadav reacts after losing captaincy Indian cricket team