'നീ അത് നേടി, എങ്ങനെ?'; വൈഭവിന് സൂര്യകുമാറിന്റെ വക കയ്യടി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താരം നടത്തിയ പ്രകടനങ്ങൾ ആരാധകരെയും ഇതിഹാസ താരങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു

'നീ അത് നേടി, എങ്ങനെ?'; വൈഭവിന് സൂര്യകുമാറിന്റെ വക കയ്യടി
dot image

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള പുതിയ ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമിൽ ഇടം നേടിയ വൈഭവ് സൂര്യവംശിക്ക് ആശംസകളുമായി ഇന്ത്യൻ മുൻ ടി20 നായകൻ സൂര്യകുമാർ യാദവ്. തന്റെ സമൂഹമാധ്യമ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താരം നടത്തിയ പ്രകടനങ്ങൾ ആരാധകരെയും ഇതിഹാസ താരങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു.

'നീ ഇത് പൂര്‍ണ്ണമായും നേടി. വരാനിരിക്കുന്ന നിന്റെ ക്രിക്കറ്റ് യാത്ര കാണാന്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്.' വൈഭവിനെ ടാഗ് ചെയ്തുകൊണ്ട് സൂര്യകുമാര്‍ യാദവ് തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും നടത്തിയ ഗംഭീര പ്രകടനമായിരുന്നു വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

2026 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 237.31 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. കൂടാതെ സീസണില്‍ അനവധി റെക്കോർഡുകളും താരം കുറിച്ചിരുന്നു. സീസണിൽ 72 സിക്‌സറുകള്‍ പറത്തികൊണ്ട് വൈഭവ് ഓറഞ്ച് ക്യാപ്, എമേര്‍ജിംഗ് പ്ലെയര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

Content highlight: Suryakumar Yadav applauds Vaibhav Suryavanshi

dot image
To advertise here,contact us
dot image