ലോകകപ്പ് നേടുന്ന ടീമും മികച്ച താരവും; പ്രവചനവുമായി ബ്രസീൽ ഇതിഹാസം കക്ക

ഫുട്ബോൾ ലോകകപ്പിന് കിക്കോഫ് വീഴാൻ ഇനി ആറ് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

ലോകകപ്പ് നേടുന്ന ടീമും മികച്ച താരവും; പ്രവചനവുമായി ബ്രസീൽ ഇതിഹാസം കക്ക
dot image

ഫുട്ബോൾ ലോകകപ്പിന് കിക്കോഫ് വീഴാൻ ഇനി ആറ് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ലോകകപ്പ് നേടുന്ന ടീമിനെ കുറിച്ചും മികച്ച താരത്തെ കുറിച്ചും വമ്പൻ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസ താരം കാക്ക.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിൽ ആര് കിരീടം നേടും, ആരാകും ലോകകപ്പിലെ മികച്ച താരം, മികച്ച കോച്ച് എന്നീ കാര്യങ്ങളാണ് 2002-ലെ ബ്രസീലിന്‍റെ ലോകകപ്പ് ഹീറോ കായിക മാധ്യമമായ 'ദി അത്ലറ്റിക്കിന്' നൽകിയ അഭിമുഖത്തിൽ പ്രവചിച്ചത്.

ഇത്തവണ ബ്രസീല്‍ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നാണ് കക്കയുടെ ഉറച്ച പ്രവചനം. ടൂർണമെന്‍റിലെ മികച്ച താരമായി കാക്ക തിരഞ്ഞെടുത്തത് സ്പെയിനിന്‍റെ ബാഴ്സലോണ താരം ലാമിൻ യമാലിനെയാണ്.

ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുന്ന യമാൽ ഇത്തവണ ടൂർണമെന്‍റിൽ വിസ്മയമാകുമെന്ന് കാക്ക വിശ്വസിക്കുന്നു. ബ്രസീൽ ദേശീയ ടീമിന്‍റെ പരിശീലകനായ കാർലോ ആൻസലോട്ടി ആയിരിക്കും ടൂർണമെന്‍റിലെ മികച്ച പരിശീലകനെന്നും കാക്ക പറഞ്ഞു.

ലോകകപ്പ് വേദികളിൽ താൻ നേരിട്ടതിൽ വെച്ച് ഏറ്റവും കടുത്ത എതിരാളികൾ ആരാണെന്ന ചോദ്യത്തിന് 2006-ലെ ഫ്രാൻസ് ദേശീയ ടീമിന്‍റെ പേരാണ് കാക്ക പറഞ്ഞത്. അന്ന് ക്വാർട്ടർ ഫൈനലിൽ സിനദിൻ സിദാന്‍റെ ഫ്രാൻസിനോട് തോറ്റായിരുന്നു ബ്രസീലിന്‍റെ പുറത്താകൽ.

content highlights: ; brazil legend kaka predicts fifa-worldcup b 2026 winner and best player

dot image
To advertise here,contact us
dot image