'സഞ്ജുവോ ശ്രേയസോ അല്ല; സൂര്യകുമാറിന്റെ പകരക്കാരനാവുക മറ്റൊരു താരം'; ഇന്ത്യൻ മുൻ താരം

33-കാരനായ രജത് പാട്ടിദാർ ഇതുവരെ ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയിട്ടില്ല

'സഞ്ജുവോ ശ്രേയസോ അല്ല; സൂര്യകുമാറിന്റെ പകരക്കാരനാവുക മറ്റൊരു താരം'; ഇന്ത്യൻ മുൻ താരം
dot image

സൂര്യകുമാർ യാദവിന് ശേഷം ഇന്ത്യയുടെ ടി20 നായക സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് പിന്നാലെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. ആ തിരച്ചിലിനിടയിൽ ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഒപ്പം താരമെന്ന നിലയിലും സൂര്യകുമാറിനെ ഒഴിവാക്കേണ്ട സമയമായെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സാബ കരിം. ഐപിഎല്ലിലും ഒപ്പം അന്താരാഷ്ട്ര തലത്തിലും ഈ അടുത്തതൊന്നും താരത്തിന് പഴയ ഫോമിലേക്കെത്താൻ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

സൂര്യകുമാറിന് ശേഷം ഇന്ത്യൻ നായകൻ ആര് എന്ന ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസൺ, ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയർന്ന കേൾക്കുന്നത്. എന്നാൽ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായി രണ്ട് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രജത് പാട്ടിദാറിന്റെ പേരാണ് സാബാ കരീം നിർദ്ദേശിക്കുന്നത്. സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി വരേണ്ടത് രജത് പാട്ടിദാറെന്നതാണ് സാബാ കരീമിന്റെ അഭിപ്രായം. അതേസമയം 33-കാരനായ പാട്ടിദാർ ഇതുവരെ ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം.

'രജത് പാട്ടിദാറിന്‍റെ പേരാണ് ഞാന്‍ നായകസ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്. തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുക എന്നത് വലിയൊരു കാര്യം തന്നെയാണ്. വളരെ ശാന്തനായും ആത്മവിശ്വാസത്തോടെയുമാണ് രജത് ആ ദൗത്യം നിർവ്വഹിച്ചതും. വലിയ സൂപ്പർ താരങ്ങളും വിദേശ കളിക്കാരും അടങ്ങുന്ന, അനുഭവസമ്പന്നരായ ഒരുപറ്റം ലെജൻഡ്സിനെ നയിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. അവൻ അത് വളരെ ഭംഗിയായി ചെയ്തു. പാട്ടിദാറിന് പുറമെ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlight: Saba Karim says Rajat Patidar should replace Suryakumar Yadav

dot image
To advertise here,contact us
dot image