'ടി20 ലോകകപ്പില്‍ കളിക്കണമെന്ന് ഞാനവരോട് അന്ന് കെഞ്ചി പറഞ്ഞു, പക്ഷെ..', വെളിപ്പെടുത്തലുമായി ലളിത് മോദി

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെയും എന്തിന് പറയുന്നു ലോക ക്രിക്കറ്റിനെത്തന്നെയും മാറ്റിമറിച്ച ഒന്നായിരുന്നു ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയ 2007 ലോകകപ്പ്

'ടി20 ലോകകപ്പില്‍ കളിക്കണമെന്ന് ഞാനവരോട് അന്ന് കെഞ്ചി പറഞ്ഞു, പക്ഷെ..', വെളിപ്പെടുത്തലുമായി ലളിത് മോദി
dot image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെയും എന്തിന് പറയുന്നു ലോക ക്രിക്കറ്റിനെത്തന്നെയും മാറ്റിമറിച്ച ഒന്നായിരുന്നു ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയ 2007 ലോകകപ്പ്. മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ആണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ അത് ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം വലിയ മാറ്റങ്ങൾക്കാകാൻ വഴി വച്ചത്. എന്നാൽ, ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി.

2007ൽ ലോകകപ്പിനായി ഇന്ത്യൻ ടീമിനെ അയക്കാൻ ബിസിസിഐയും ഒപ്പം മുതിർന്ന താരങ്ങളും വിമുഖത കാണിച്ചിരുന്നു എന്താണ് ലളിത് മോദി വെളിപ്പെടിത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. '2007ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന സമയത്ത് ഞാൻ ഡ്രെസ്സിംഗ് റൂമിൽ പോയി ഓരോ താരത്തെയും വ്യക്തിപരമായി കണ്ടിരുന്നു. ദയവുചെയ്ത് നിങ്ങൾ ടി20 ലോകകപ്പിൽ കളിക്കണം എന്ന് ഞാൻ അവരോട് കെഞ്ചി പറഞ്ഞു. പക്ഷെ, നീ തമാശ പറയുകയാണോ? എന്തൊരു മണ്ടൻ കളിയാണിത്? ഞങ്ങൾക്ക് ഇത് കളിക്കേണ്ട' എന്നാണ് ഡ്രെസ്സിംഗ് റൂമിൽ വെച്ച് എല്ലാവരും എന്നോട് പറഞ്ഞത്. നീണ്ട ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ലളിത് മോദി തുറന്നു പറഞ്ഞു.

2007 ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു താൻ ഈ ആവശ്യവുമായി താരങ്ങളെ സമീപിച്ചിരുന്നതെന്നും ലളിത് മോദി കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്ത് ഒരു ലോകകപ്പിൽ നിന്ന് ഏതെങ്കിലും ഒരു താരം ഇതിന് സമാനമായി വിട്ടുനിന്നാൽ ആരാധകരും ബോർഡും ഒപ്പം മാധ്യമങ്ങളും അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദ്യമുയർത്തി.

Content highlight: Lalit Modi reveals he begged senior Indian players to play 2007 T20 World Cup

dot image
To advertise here,contact us
dot image