'സഞ്ജു ഇന്ത്യയുടെ ടി 20 നായകനാകട്ടെ'; നിർദേശം മുന്നോട്ടുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

മോശം ഫോമും പ്രായക്കൂടുതലുമുള്ള സൂര്യകുമാറിന്റെ പിൻഗാമി ആരെന്ന ചർച്ചകൾ സജീവമായി നിൽക്കുന്നതിനിടെയാണ് പിന്തുണ.

'സഞ്ജു ഇന്ത്യയുടെ ടി 20 നായകനാകട്ടെ'; നിർദേശം മുന്നോട്ടുവെച്ച് സച്ചിൻ ടെണ്ടുൽക്കർ
dot image

ടി 20 യിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജു സാംസണിനെ നിർദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.


മോശം ഫോമും പ്രായക്കൂടുതലുമുള്ള സൂര്യകുമാറിന്റെ പിൻഗാമി ആരെന്ന ചർച്ചകൾ സജീവമായി നിൽക്കുന്നതിനിടെയാണ് പിന്തുണ.

' മികച്ച ഒരുപാട് ഓപ്ഷനുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ സഞ്ജുവിനെ ആയിരിക്കും തിരഞ്ഞെടുക്കുക, അവന്റെ ലീഡർഷിപ്പ് സ്റ്റൈൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്' സച്ചിൻ പറഞ്ഞു. സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണിയോട് ഉപമിക്കുകയും ചെയ്തു.

സച്ചിനെ പോലൊരു ഇതിഹാസ താരം സഞ്ജുവിന്റെ നായകത്വത്തെ മഹാനായ എംഎസ് ധോണിയോട് ഉപമിച്ചത് സാംസണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. ടി20 ലോകകപ്പിലെ നിർണായക മത്സരങ്ങളിൽ സഞ്ജു പുറത്തെടുത്ത അതിമനോഹരമായ ടെംപ്രമെന്റാണ് സച്ചിനെക്കൊണ്ട് ഈ അഭിപ്രായം പറയാൻ പ്രേരിപ്പിച്ചത്.

ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, എന്താണ് തന്റെ വിജയ രഹസ്യം എന്ന് സഞ്ജു പുറത്ത് പറഞ്ഞിരുന്നു. അത് സച്ചിനുമായി ബന്ധപ്പെട്ടതായിരുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഫോം ഔട്ടാവുകയും ബെഞ്ചിലിരിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ താൻ നിരന്തരം സച്ചിൻ തെണ്ടുൽക്കറെ ബന്ധപ്പെടുമായിരുന്നു എന്നും ടിപ്സും കാര്യങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞു തരുമായിരുന്നു എന്നും സഞ്ജു പറഞ്ഞു.

ഫൈനലിന് തലേ ദിവസം സച്ചിൻ സഞ്ജുവിനെ വിളിച്ചിരുന്നെന്നും പ്രഷർ ഇല്ലാതെ കളിക്കാൻ ഉപദേശങ്ങൾ നൽകിയെന്നും സഞ്ജു സാംസൺ പറഞ്ഞിരുന്നു.

Content highlight: sachin-tendulkar-suggests-sanju-samson-as-india-next-t20-captain

dot image
To advertise here,contact us
dot image