'സൂര്യയുടെ അടുത്ത ചിത്രത്തിലേക്ക് മലയാള സിനിമയില്‍ നിന്ന് ബസ് പിടിച്ചു പോകേണ്ട അവസ്ഥയാണ്'; നസ്‌ലെന്‍

സൂര്യയുടെ അടുത്ത ചിത്രത്തില്‍ നസ്‌ലെനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്

'സൂര്യയുടെ അടുത്ത ചിത്രത്തിലേക്ക് മലയാള സിനിമയില്‍ നിന്ന് ബസ് പിടിച്ചു പോകേണ്ട അവസ്ഥയാണ്'; നസ്‌ലെന്‍
dot image

ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തുന്ന സൂര്യ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രം കൂടിയാണിത്. നസ്രിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നസ്്‌ലെനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പേര്‍ളി മാണി ഷോയില്‍ഡ നസ്ലിന്‍ പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്.

ഈ സിനിമ സെറ്റിലേക്ക് മലയാളത്തില്‍ നിന്ന് ബസ് പിടിച്ചു പോകേണ്ട അവസ്ഥയാണ്, അത്രയധികം മലയാളികള്‍ ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നായിരുന്നു നസ്ലിന്‍ പറഞ്ഞത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാള സിനിമയില്‍ നിന്ന് നിരവധി പ്രമുഖര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടെക്‌നിക്കല്‍ നിരവധി മലയാള സിനിമാപ്രവര്‍ത്തകര്‍ അണി നിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമക്കുള്ളിലെ സിനിമയുമായി വരുന്ന മോളിവുഡ് ടൈംസ് ആണ് നസ്ലിന്റെ അടുത്തതായി റിലീസിനെത്തുന്ന ചിത്രം. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന മോളിവുഡ് ടൈംസില്‍ ആരാധകര്‍ ഇതുവരെ കാണാത്ത ലുക്കിലും സ്‌റ്റൈലിലുമാണ് നസ്ലെന്‍ എത്തുന്നത്. വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് മോളിവുഡ് ടൈംസ്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും സിനിമയിലുണ്ട്.

'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്: ബോയക്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Content Highlights: Naslen says most of the Malayalis working on Suriya's next film

dot image
To advertise here,contact us
dot image