

ഐപിഎല്ലില്‍ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും കിരീടപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇരുടീമുകളും തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം പഞ്ചാബ് കിങ്സിനെ വീഴ്ത്തി ആർസിബി തങ്ങളുടെ കന്നി കിരീടം നേടിയിരുന്നു. മറുവശത്ത്, അരങ്ങേറ്റ സീസണായ 2022-ൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഞ്ച് വർഷത്തിനിടെ രണ്ടാം കിരീടം ലക്ഷ്യമിടുന്നു.
മത്സരത്തിൽ മഴ പെയ്താൽ എന്താകുമെന്ന ആകാംക്ഷ ആരാധകർക്കുണ്ട്. അക്യുവെതർ റിപ്പോർട്ടുകൾ പ്രകാരം ഇന്ന് അഹമ്മദാബാദിൽ മഴ പെയ്യാൻ 5 ശതമാനം സാധ്യത മാത്രമെയുള്ളൂ.
ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസർവ് ഡേ ഉണ്ടായിരുന്നില്ലെങ്കിലും ഫൈനൽ മത്സരത്തിനായി ബിസിസിഐ ജൂൺ 1 തിങ്കളാഴ്ച റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മത്സരം ആരംഭിച്ച് മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് തടസ്സപ്പെടുകയാണെങ്കിൽ, മത്സരം എവിടെയാണോ നിർത്തിയത് അവിടെയുള്ള സ്കോറിൽ നിന്ന് തന്നെ തിങ്കളാഴ്ച പുനരാരംഭിക്കും.
റിസർവ് ദിനത്തിലും കളി നടന്നില്ലെങ്കിൽ ബംഗളൂരുവിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തിലെ പോയിന്‍റ് ടേബിളിൽ ഗുജറാത്ത് ടൈറ്റൻസിനേക്കാൾ മുകളിലായി ഫിനിഷ് ചെയ്തത് ആർസിബി ആയതിനാലാണ് നിയമം അവർക്ക് അനുകൂലമാകുന്നത്.
Content highlight: