ടോസ് നേടി ആര്‍സിബി; ആദ്യം ബാറ്റുചെയ്യാന്‍ ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്‍ ഫൈനല്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍

ടോസ് നേടി ആര്‍സിബി; ആദ്യം ബാറ്റുചെയ്യാന്‍ ഗുജറാത്ത് ടൈറ്റന്‍സ്
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് ആര്‍സിബി. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റുചെയ്യും.

വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം എന്നിവരെല്ലാം ആര്‍സിബിക്കുവേണ്ടി കളിക്കാനിറങ്ങും. ഗുജറാത്തിനുവേണ്ടി ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, മുഹമ്മദ് സിറാജ്, കാഗിസോ റബാദ എന്നിവര്‍ കളിക്കും.

പോയിന്റ് ടേബിളില്‍ ആദ്യരണ്ടുസ്ഥാനക്കാരായിരുന്നു ഇരു ടീമുകളും. പ്ലേ ഓഫില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച ആര്‍സിബി നേരിട്ട് ഫൈനലിലെത്തി. ഗുജറാത്ത് പിന്നീട് രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.

content highlights: RCB wins the toss; Gujarat Titans to bat first

dot image
To advertise here,contact us
dot image