'കിരീടപ്പോരാട്ടം 50-50, ഗുജറാത്തിന് ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല!'; വിരേന്ദര്‍ സെവാഗ്

ബെംഗളുരുവിനെതിരെയായിരുന്നു ഗുജറാത്തിന്റെ ഈ സീസണിലെ ആദ്യ ക്വാളിഫയർ മത്സരം. അന്ന് ജിടി ആർസിബിയോട് തോറ്റിരുന്നു. ആ തോൽവിക്കുള്ള മറുപടി കൂടിയായിരിക്കും ഇന്ന് ഗുജറാത്ത് ലക്ഷ്യമിടുന്നത്

'കിരീടപ്പോരാട്ടം 50-50, ഗുജറാത്തിന് ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല!'; വിരേന്ദര്‍ സെവാഗ്
dot image

ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊൻപതാം പതിപ്പിന്റെ കലാശപ്പോരിനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തന്റെ പ്രവചനം വെളിപ്പെടുത്തി ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്. ആരാധക പിന്തുണയും, പരിചിതമായ സാഹചര്യങ്ങളും മറ്റും ഉണ്ടെങ്കിലും ഇന്ന് നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിൽ അത് ഗുജറാത്തിന് വലിയ മേൽക്കൈ നല്കുന്നില്ലെന്നാണ് സെവാഗ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നത്തെ കിരീടപ്പോരാട്ടം തികച്ചും ഒരു 50 - 50 ചാൻസ് മത്സരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് രീതി തികച്ചും അസാധാരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഫൈനൽ പോരാട്ടം തികച്ചും തുല്യസാധ്യതയുള്ള ഒരു മത്സരമാണ്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരമെങ്കിലും, ഫൈനല്‍ പോരാട്ടമായതുകൊണ്ട് തന്നെ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പിച്ച് നിര്‍മ്മിക്കാന്‍ കഴിയില്ല. അതിനാല്‍ ആ ആനുകൂല്യം ഗുജറാത്തിന് ലഭിക്കില്ല. ഫൈനലില്‍ ബിസിസിഐ നേരിട്ടായിരിക്കും പിച്ച് തയ്യാറാക്കുക, അതുകൊണ്ട് ഇരു ടീമുകള്‍ക്കും തുല്യ അവസരം ആയിരിക്കും ലഭിക്കുക', ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് സെവാഗ് പറഞ്ഞു.

ഇന്ന് ആര്‍സിബിയെ മറികടക്കണമെങ്കില്‍ ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ പുറത്തെടുത്ത ശൈലിയിൽ തന്നെ കളികാണാമെന്നും എങ്കിൽ മാത്രമേ റിസൾട്ട് ഉണ്ടാക്കാൻ സാധിക്കൂ എന്നും സെവാഗ് കൂട്ടിച്ചേർത്തു. ബെംഗളുരുവിനെതിരെയായിരുന്നു ഗുജറാത്തിന്റെ ഈ സീസണിലെ ആദ്യ ക്വാളിഫയർ മത്സരം. അന്ന് ജിടി ആർസിബിയോട് തോറ്റിരുന്നു. ആ തോൽവിക്കുള്ള മറുപടി കൂടിയായിരിക്കും ഇന്ന് ഗുജറാത്ത് ലക്ഷ്യമിടുന്നത്.

Content highlight: IPL final 2026: Virender Sehwag predicts straight 50-50 contest

dot image
To advertise here,contact us
dot image