നടി സോനാക്ഷി സിന്‍ഹയുടെ ആഡംബര ഫ്ലാറ്റ് ഇനി കുവൈത്ത് കോൺസുലേറ്റിന്: മാസവാടക 16 ലക്ഷം

96000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1000 രൂപ രജിസ്ട്രേഷൻ ഫീസും താരം അടച്ചിട്ടുണ്ട്

നടി സോനാക്ഷി സിന്‍ഹയുടെ ആഡംബര ഫ്ലാറ്റ് ഇനി കുവൈത്ത് കോൺസുലേറ്റിന്: മാസവാടക 16 ലക്ഷം
dot image

മുംബൈയിലെ തന്റെ ആഡംബര അപ്പാർട്ട്മെന്റ് വൻ തുകയ്ക്ക് കുവൈറ്റ് കോൺസുലേറ്റിന് വാടകയ്ക്ക് നൽകി ബോളിവുഡ് താരം സോനാക്ഷി സിൻഹ. പ്രതിവർഷം 1.92 കോടി രൂപയ്ക്കാണ് മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള ഫ്ലാറ്റ് താരം ലീസ് വ്യവസ്ഥയിൽ നൽകിയിരിക്കുന്നത്. പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ വിശകലനം ചെയ്ത് പ്രമുഖ റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സിആർഇ മാട്രിക്സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

കുവൈറ്റ് കോൺസുൽ ജനറൽ ഇമാദ് അബ്ദുൾ അസീസ് അൽ-ഖറാസിനും കുടുംബത്തിനും ഒപ്പം അദ്ദേഹത്തിന്റെ ജീവനക്കാർക്കും താമസിക്കുന്നതിനാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബാന്ദ്ര വെസ്റ്റിലെ പ്രീമിയം റെസിഡൻഷ്യൽ ടവറായ '81 ഓറിയറ്റിൽ' സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിന് 4,350 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ളതാണ്. ഇതിനുപുറമെ 27 ചതുരശ്ര അടിയുള്ള സർവന്റ്സ് ടോയ്‌ലറ്റ് ഏരിയയും ഇവിടേയുണ്ട്. പ്രതിമാസം 16 ലക്ഷം രൂപയാണ് ഫ്ലാറ്റിന്റെ വാടക.

2026 മെയ് 25-നാണ് ഈ വാടക കരാർ രജിസ്റ്റർ ചെയ്തത്. ഇതിനായി 96000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1000 രൂപ രജിസ്ട്രേഷൻ ഫീസും താരം അടച്ചിട്ടുണ്ട്. 2026 ജൂൺ 7 മുതൽ ആരംഭിക്കുന്ന കരാർ കാലാവധി 2027 ജൂൺ 6 വരെയാണ്. മൂന്ന് പാർക്കിംഗ് സ്പേസുകൾക്ക് പുറമെ കെട്ടിടത്തിന നിരവധി ആഡംബര സൗകര്യങ്ങളും ഈ കരാറിലൂടെ കുവൈറ്റ് കോൺസുലേറ്റിന് ഉപയോഗിക്കാം. ഇതിനായി അധിക തുകയൊന്നും ഈടാക്കില്ല.

അത്യാധുനിക രീതിയിലുള്ള ജിംനേഷ്യം, അത്യാകർഷകമായ ക്ലബ്ബ് ഹൗസ്, വലിയ ലൈബ്രറി എന്നിവയും ഫ്ലാറ്റിന്‍റെ പ്രത്യേകതകളാണ്. കൂടാതെ വലിയ പരിപാടികൾ നടത്താൻ സാധിക്കുന്ന ബാങ്ക്വറ്റ് ഹാൾ, യോഗ സ്റ്റുഡിയോ, മികച്ച രീതിയിൽ ക്രമീകരിച്ച ജോഗിങ് ട്രാക്ക്, ഓപ്പൺ സ്കൈ ഫിറ്റ്നസ് സെന്റർ എന്നിവയും ഇവിടേയുണ്ട്. മനോഹരമായി രൂപകൽപ്പന ചെയ്ത ലാൻഡ്സ്കേപ്പ് ഗാർഡൻ, കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ പ്ലേ ഏരിയ, ബിസിനസ് ആവശ്യങ്ങൾക്കുള്ള കോൺഫറൻസ് റൂം എന്നിവയ്ക്ക് പുറമെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം നീന്തൽക്കുളങ്ങളും ഈ റെസിഡൻഷ്യൽ സമുച്ചയത്തിൽ ഒരുക്കിയിരിക്കുന്നു. യാതൊരുവിധ അധിക നിരക്കുകളും നൽകാതെ തന്നെ ഈ സൗകര്യങ്ങളെല്ലാം വാടകക്കാർക്ക് പൂർണ്ണമായും ഉപയോഗിക്കാവുന്നതാണ്.

അതേസമയം,അഭിനയജീവിതത്തിൽ പുതിയൊരു വേഷപ്പകർച്ചയുടെ തിളക്കത്തിലാണ് ഇപ്പോൾ സോനാക്ഷി സിൻഹ. താരം ആദ്യമായി ഒരു വക്കീൽ വേഷത്തിൽ എത്തുന്ന കോർട്ട്‌റൂം ഡ്രാമ ചിത്രം 'സിസ്റ്റം' കഴിഞ്ഞ മെയ് 22-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തു. ജ്യോതിക, അശുതോഷ് ഗോവാരിക്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'നേഹ' എന്ന അഭിഭാഷകയുടെ കഥാപാത്രത്തെയാണ് സോനാക്ഷി അവതരിപ്പിക്കുന്നത്. സ്വന്തം അച്ഛന്റെ ലോ ഫേമിൽ പാർട്ണർഷിപ്പ് നേടുന്നതിനായി, തന്റെ കഴിവ്…" എന്ന് തെളിയിക്കാൻ അച്ഛൻ നൽകുന്ന വെല്ലുവിളികൾ ഏറ്റെടുക്കുന്ന ഒരു യുവ അഭിഭാഷകയുടെ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.

Content Highlights: Actress Sonakshi Sinha’s luxury apartment has reportedly been leased to the Kuwait Consulate. The property is said to command a monthly rent of ₹16 lakh, highlighting the strong demand for premium residential real estate in prime urban locations.

dot image
To advertise here,contact us
dot image