ചരിത്ര നേട്ടവുമായി ദുബായ് ആർടിഎ; സ്മാർട്ട് സേവനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

മുൻവർഷത്തെ അപേക്ഷിച്ച് ഡിജിറ്റൽ ഇടപാടുകളിൽ 13 ശതമാനവും ഡിജിറ്റൽ ചാനലുകൾ വഴിയുള്ള വരുമാനത്തിൽ 20.6 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

ചരിത്ര നേട്ടവുമായി ദുബായ് ആർടിഎ; സ്മാർട്ട് സേവനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
dot image

ദുബായ് ആർടിഎയുടെ സ്മാർട്ട് സേവനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ചരിത്രനേട്ടം. 2025-ൽ ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി 628 ദശലക്ഷത്തിലധികം ഇടപാടുകളാണ് പൊതുജനങ്ങൾ പൂർത്തിയാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഡിജിറ്റൽ ഇടപാടുകളിൽ 13 ശതമാനവും ഡിജിറ്റൽ ചാനലുകൾ വഴിയുള്ള വരുമാനത്തിൽ 20.6 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

സ്മാർട്ട് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ 40 ശതമാനത്തിലധികം വളർച്ചയുണ്ടായി. 'RTA ദുബായ്' ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. വെബ്‌സൈറ്റ്, വാട്‌സ്ആപ്പ്, സ്മാർട്ട് കിയോസ്‌കുകൾ എന്നിവ വഴിയുള്ള സേവനങ്ങൾക്ക് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. AI സാങ്കേതികവിദ്യ വിപുലമാക്കിക്കൊണ്ട് കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമായ സ്മാർട്ട് സേവനങ്ങൾ നൽകാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്.

Content Highlights: Dubai's Roads and Transport Authority (RTA) has recorded a historic achievement, with a sharp increase in the number of customers relying on its smart and digital services.

dot image
To advertise here,contact us
dot image