'ഇനി അവനെ മാറ്റി നിർത്താനാവില്ല;' ഗിൽ ടി 20 ടീമിൽ തിരിച്ചെത്തുക നായകനായിട്ടാകുമെന്ന് റായുഡു

ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു

'ഇനി അവനെ മാറ്റി നിർത്താനാവില്ല;' ഗിൽ ടി 20 ടീമിൽ തിരിച്ചെത്തുക നായകനായിട്ടാകുമെന്ന് റായുഡു
dot image

ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ സെഞ്ച്വറിയുമായി ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഐപിഎല്ലിലെ ഈ തകർപ്പൻ പ്രകടനത്തോടെ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് വെറുമൊരു കളിക്കാരനായിട്ടല്ല, മറിച്ച് നായകനായിട്ടായിരിക്കും തിരിച്ചെത്തുകയെന്ന് റായുഡു പറഞ്ഞു.

രാജസ്ഥാൻ ബൗളർമാരെ നിലംപരിശാക്കിയ ഗിൽ, 53 പന്തിൽ നിന്ന് 15 ഫോറുകളും 3 സിക്സറുകളുമടക്കം 104 റൺസാണ് അടിച്ചുകൂട്ടിയത്. 196.23 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ ഈ മാസ്മരിക ഇന്നിങ്സ്. ഈ സീസണിൽ 15 ഇന്നിങ്സുകളിൽ നിന്നായി 722 റൺസ് നേടിയ ഗിൽ, നിലവിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്.

Also Read:

കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും ഗിൽ ഒരുപാട് മെച്ചപ്പെട്ടു. ഗില്‍ ഇപ്പോൾ ഒരു കംപ്ലീറ്റ് ക്രിക്കറ്ററായി മാറിയിരിക്കുന്നുവെന്നും റായുഡു പറഞ്ഞു.

Content highlights: shubman gill lwill return to- 20i team as captain says ambati rayudu

dot image
To advertise here,contact us
dot image