6.77 ലക്ഷം കോടി: റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി; പ്രതിരോധം തീർക്കാന്‍ ഗോള്‍ഡ് എക്സ്ചേഞ്ച്

ആഗോള വിപണിയിൽ വില ഉയരുമ്പോൾ അത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വലിയ ബാധ്യതയായി മാറുന്നു

6.77 ലക്ഷം കോടി: റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി;  പ്രതിരോധം തീർക്കാന്‍ ഗോള്‍ഡ് എക്സ്ചേഞ്ച്
അജ്മല്‍ എം കെ
3 min read|30 May 2026, 04:33 pm
dot image

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയായി ഇന്ത്യക്കാരുടെ സ്വർണ്ണപ്രേമം തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ചെലവ് റെക്കോർഡ് നിരക്കായ 6.77 ലക്ഷം കോടി രൂപയിൽ (ഏകദേശം 72.4 ബില്യൺ ഡോളർ) എത്തിനിൽക്കുകയാണ്. കഴിഞ്ഞ വർഷത്തെ 57.9 ബില്യൺ ഡോളറിൽ നിന്നാണ് ഈ വൻ വർധനവ്. ഇന്ത്യയിൽ വലിയ തോതിൽ സ്വർണ്ണം ഇറക്കുമതി ചെയ്യപ്പെടുന്നതിനാൽ, ആഗോള വിപണിയിൽ വില ഉയരുമ്പോൾ അത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വലിയ ബാധ്യതയായി മാറുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,500 ഡോളർ എന്ന ഉയർന്ന നിരക്കിലേക്ക് വന്നതാണ് ഇന്ത്യയുടെ ഇറക്കുമതി മൂല്യ വർധനവിന് പിന്നിലെ പ്രധാന കാരണം. ഇന്ത്യ വാങ്ങുന്ന സ്വർണ്ണത്തിന്റെ അളവിനൊപ്പം ആഗോളവിലയും ഉയർന്നതോടെ രാജ്യം നൽകേണ്ടി വന്ന തുക കുത്തനെ കൂടി. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള പണപ്പെരുപ്പവും കാരണം ഓഹരി വിപണിയിലെ അസ്ഥിരത ഭയന്ന് വലിയൊരു വിഭാഗം ആളുകൾ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി തിരഞ്ഞെടുത്തതും ഇടക്കാലത്ത് ഡിമാൻഡ് വർധിപ്പിച്ചു.

ഒരു രാജ്യം മറ്റ് രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന വിദേശനാണ്യത്തിന്റെ അളവ് കൂടുന്നത് സാമ്പത്തിക വെല്ലുവിളികൾക്ക് കാരണമാകും എന്ന സിമ്പിള്‍ ലോജിക്ക് ആണ് സ്വർണഇറക്കുമതിയിലും തിരിച്ചടിയാകുന്നത്. അതായത് സ്വർണ്ണം വാങ്ങാനായി മാത്രം 6.77 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം (ഡോളർ) പുറത്തേക്ക് ഒഴുകുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർധിക്കാൻ ഇടയാക്കും.

എന്നാൽ, ഇതിനൊരു മറുവശം കൂടിയുണ്ട്. ഇന്ത്യൻ വീടുകളിലും ബാങ്ക് ലോക്കറുകളിലുമായി ഏകദേശം 25,000 ടൺ സ്വർണ്ണം ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് വിപണിയിൽ പുതിയൊരു ആശയം വളർന്നുവരുന്നത് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴയ സ്വർണ്ണത്തെ വിപണിയിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ഇതിന് പിന്നിലെ ആശയം.

ഗോള്‍ഡ് എക്സ്ചേഞ്ച് സർക്കുലർ ഇക്കോണമി

വിവാഹം പോലുള്ള വലിയ ആവശ്യങ്ങൾ വരുമ്പോൾ പുതിയ സ്വർണ്ണം വാങ്ങാൻ വൻ തുക കണ്ടെത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇവിടെയാണ് 'സ്വർണ്ണ എക്സ്ചേഞ്ച്' (Gold Exchange) ഉപഭോക്താക്കൾക്ക് തുണയാകുന്നത്. അതായത് പഴയ സ്വർണം മാറ്റി പുതിയത് വാങ്ങല്‍.

പത്ത് വർഷമായി പെട്ടിയിൽ കിടക്കുന്ന ഒരു വളയോ, അല്ലെങ്കിൽ ഒരു മാലയോ നൽകി ഇന്നത്തെ ട്രെൻഡിനനുസരിച്ചുള്ള ആഭരണങ്ങളാക്കി മാറ്റാൻ ആളുകൾ ഇപ്പോൾ കൂടുതലായി താല്പര്യപ്പെടുന്നുണ്ട്. ഇതിലൂടെ ഉപഭോക്താവിന്റെ കൈയിൽ നിന്ന് പുതുതായി പണം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നു എന്ന് മാത്രമല്ല, രാജ്യത്തേക്ക് പുതിയ സ്വർണ്ണം ഇറക്കുമതി ചെയ്യേണ്ടി വരുന്ന സാഹചര്യം കുറയ്ക്കുകയും ചെയ്യുന്നു.

പഴയ സ്വർണ്ണം മാറ്റി വാങ്ങാൻ മുൻകാലങ്ങളിൽ ഉപഭോക്താക്കൾക്ക് വലിയ മടിയുണ്ടായിരുന്നു. മാറ്റിയെടുക്കാൻ കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നതിലെ സുതാര്യതക്കുറവ്, അനാവശ്യമായ പണിക്കൂറവുകൾ, മറ്റ് കടകളിൽ നിന്ന് വാങ്ങിയ സ്വർണ്ണം സ്വീകരിക്കുമോ എന്ന ആശങ്ക എന്നിവയായിരുന്നു ഇതിന് കാരണം. എന്നാൽ ഇന്ന് വലിയ ജ്വല്ലറി ബ്രാൻഡുകൾ ഈ രംഗത്തേക്ക് വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

Content Highlights: India’s gold imports have reached record highs, reflecting strong domestic demand for the precious metal. In response, the Gold Exchange is working on measures to strengthen market operations, improve transparency, and help manage the impact of rising imports on the broader gold ecosystem.

dot image
To advertise here,contact us
dot image