

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അത്യാവേശം നിറഞ്ഞ മത്സരത്തിന് തയ്യാറെടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും. മത്സരത്തിലെ ടോസ് ഭാഗ്യം തുണച്ചത് സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ്. ടോസ് നേടിയ എസ്ആർഎച്ച് നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ റിയാൻ പരാഗും സംഘവും ആദ്യം ബാറ്റ് ചെയ്യും.
പതിനാല് മത്സരങ്ങളിൽ നിന്ന് പതിനെട്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഒൻപത് ജയവും അഞ്ച് തോൽവിയുമാണ് ഹൈദരാബാദിന്റെ പക്കലുള്ളത്. അതേസമയം, പതിനാല് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റും,ആയി പട്ടികയിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. എട്ട് ജയവും ആറ് തോൽവിയുമാണ് ഇതുവരെയുള്ള ആർആറിന്റെ ഈ സീസണിലെ സമ്പാദ്യം.
മത്സരത്തിൽ പരാജയപ്പെടുന്ന ടീം ഈ സീസണിൽ നിന്ന് പുറത്താകും. വിജയിക്കുന്ന ടീമിന് ഗുജറാത്ത് ടൈറ്റൻസുമായുള്ള ഒരു മത്സരം കൂടി ബാക്കിയുണ്ട്. ആ കടമ്പ കടക്കുന്നവർക്കേ 2026 ഐപിഎൽ കലാശപ്പോരിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനാകൂ.
Content highlight: IPL 2026: RR vs SRH matchday toss updates