'ആ പാർട്ണർഷിപ്പ് ഇല്ലായിരുന്നെങ്കിൽ 200 കടക്കിലായിരുന്നു'; ക്രുണാലിനെ വാഴ്ത്തി റായുഡു

മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു

'ആ പാർട്ണർഷിപ്പ് ഇല്ലായിരുന്നെങ്കിൽ 200 കടക്കിലായിരുന്നു';  ക്രുണാലിനെ വാഴ്ത്തി റായുഡു
dot image

ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ആർസിബി ഫൈനലിൽ കടന്നതിന് പിന്നാലെ, മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു രംഗത്ത്. വലിയ വേദികളിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാനുള്ള ക്രുണാലിന്റെ കഴിവിനെയാണ് റായുഡു എടുത്തുപറഞ്ഞത്.

മധ്യനിരയിൽ തകർത്തടിച്ച ക്യാപ്റ്റൻ രജത് പടിദാറിനൊപ്പം മികച്ച പിന്തുണ നൽകിയ ക്രുണാലിന്റെ ഇന്നിങ്സ് ടീമിന് വലിയ സുരക്ഷിതത്വമാണ് നൽകിയതെന്ന് റായുഡു വിലയിരുത്തി. "ക്രുണാൽ പാണ്ഡ്യ കാലങ്ങളായി ഇത്തരത്തിലുള്ള വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാരനാണ്. ഇത്തരം വലിയ വേദികളിൽ അവൻ എപ്പോഴും മികച്ചു നിൽക്കാറുണ്ട്.

ആർസിബി ഇന്നിങ്സിന്റെ മധ്യ ഓവറുകളിൽ വലിയൊരു സ്ഥിരതയും വേഗതയും നൽകാൻ ക്രുണാലിന് കഴിഞ്ഞു. ആ സമയത്ത് ആർസിബിക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കിൽ അവർക്ക് പരമാവധി 200 റൺസ് മാത്രമേ നേടാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പടിദാറും ക്രുണാലും തമ്മിലുള്ള ആ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്; റായുഡു പറഞ്ഞു.

ബാറ്റ് കൊണ്ട് 28 പന്തിൽ 43 റൺസ് നേടിയ താരം ബോൾ കൊണ്ട് 16 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടിയിരുന്നു.

content highlights: ambati-rayudu-praises-krunal-pandya-partnership-ipl-2026-

dot image
To advertise here,contact us
dot image