ED റെയ്ഡ്: ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ എം എ ബേബിക്ക് നേരെ പൊലീസ് കയ്യേറ്റമെന്ന് സിപിഐഎം

എം എ ബേബിയെ പൊലീസ് റോഡിൽ വലിച്ചിഴച്ചതായും സിപിഐഎം

ED റെയ്ഡ്: ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ എം എ ബേബിക്ക് നേരെ പൊലീസ് കയ്യേറ്റമെന്ന്  സിപിഐഎം
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡിനെതിരെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് നേരെ കയ്യേറ്റ ശ്രമം നടന്നതായി ആരോപണം. പ്രതിഷേധ മാര്‍ച്ചിനിടയില്‍ പൊലീസ് എം എ ബേബിയെ ക്രൂരമായി കയ്യേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയും ചെയ്‌തെന്നാണ് സിപിഐഎമ്മിൻ്റെ ആരോപണം. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്കായിരുന്നു എം എ ബേബിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. ഇതിനിടെയായിരുന്നു കയ്യേറ്റശ്രമം നടന്നത്.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയിഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലായിരുന്നു ഇ ഡി റെയ്ഡ്.

പരിശോധന നടക്കുമ്പോള്‍ പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ വീണയുടെ മൊഴി ശേഖരിച്ച ഇഡി, വിശദമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പിന്നീട് സമന്‍സ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlights- ed raid at pinarayi vijayan residence protest march alleges police assault on ma baby

dot image
To advertise here,contact us
dot image