അർജുൻ ദാസ് പ്രണയത്തിലോ?, വിവാഹ നിശ്ചയം ഉടൻ എന്ന് റിപ്പോർട്ട്; ഒടുവിൽ പ്രതികരിച്ച് നടൻ

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യമായിട്ടാണ് വിവാഹ നിശ്ചയം നടക്കുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

അർജുൻ ദാസ് പ്രണയത്തിലോ?, വിവാഹ നിശ്ചയം ഉടൻ എന്ന് റിപ്പോർട്ട്; ഒടുവിൽ പ്രതികരിച്ച് നടൻ
dot image

കൈതി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടൻ ആണ് അർജുൻ ദാസ്. നടന്റെ സിനിമകൾക്കും പ്രകടനങ്ങൾക്കും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഈ വാരം അര്‍ജുന്‍ ദാസിന്റെ വിവാഹ നിശ്ചയമാണെന്നും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യമായിട്ടാണ് വിവാഹ നിശ്ചയം നടക്കുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആരാണെന്നോ എന്താണെന്നോ പുറത്തുവിട്ടരുന്നില്ല. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് അർജുൻ ദാസ്. പ്രചരിക്കുന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നാണ് അര്‍ജുന്‍ ദാസ് വ്യക്തമാക്കുന്നത്. നിലവില്‍ ഉടനെ വിവാഹം കഴിച്ച് സെറ്റില്‍ഡ് ആവാനുള്ള പ്ലാനൊന്നും ഇല്ലെന്നും കരിയറിനാണ് മുഴുവന്‍ ഫോക്കസും നല്‍കിയിരിക്കുന്നത് എന്നും നടൻ പറഞ്ഞു. അത്തരമൊരു പ്ലാനുണ്ടെങ്കില്‍ നേരിട്ട് അറിയിക്കും എന്നും നടൻ പറഞ്ഞു.

നേരത്തെ നടി ഐശ്വര്യ ലക്ഷ്മിയും അര്‍ജുന്‍ ദാസും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ തന്നെ ആ വാര്‍ത്തകള്‍ ശരിയല്ലെന്ന് സ്ഥിരീകരിക്കുകയുണ്ടായി. വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തോട് താല്‍പര്യമില്ലെന്ന് അര്‍ജുനും പറഞ്ഞിരുന്നു. അതേസമയം, ഐശ്വര്യ ലക്ഷ്മിയും അർജുൻ ദാസും ഒരുമിച്ചെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഹാഷ്ടാഗ് ലവ് റിലീസിന് ഒരുങ്ങുകയാണ്. 2012-ൽ റിലീസ് ചെയ്ത പെരുമാൻ എന്ന സിനിമയിലൂടെയാണ് അർജുൻ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്. അന്ധ​ഗാനം എന്നൊരു സിനിമയിലും അഭിനയിച്ച അർജുൻ പിന്നീട് റേഡിയോ ജോക്കിയായി. 2017ൽ തെലുങ്ക് സിനിമയായ ഓക്സിജനിൽ അഭിനയിച്ചു കൊണ്ട് തിരിച്ച് വരവ് നടത്തിയ അർജുൻ തുടർന്ന്, ലോകേഷ് കനകരാജിന്റെ കൈതി (2019), മാസ്റ്റർ (2021), വിക്രം, ബുട്ട ബൊമ്മ, അനീതി, പോർ, ഗുഡ് ബാഡ് അഗ്ലി, കോൾ ഹിം ഒജി തുടങ്ങി നിരവധി സിനിമകളുടെ ഭാ​ഗമായി.

Content Highlights: Speculations about actor Arjun Das being in a relationship and preparing for an engagement had been circulating on social media. The actor has now reacted to the rumours, putting an end to the growing discussions among fans.

dot image
To advertise here,contact us
dot image