രാജകുമാരൻറെ മാസ് കാംബാക്ക്!; അറുന്നൂറ് കടന്ന് ഓറഞ്ച് ക്യാപ്പുമായി ഗിൽ

37 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 64 റൺസാണ് താരം നേടിയത്.

രാജകുമാരൻറെ മാസ് കാംബാക്ക്!; അറുന്നൂറ് കടന്ന് ഓറഞ്ച് ക്യാപ്പുമായി ഗിൽ
dot image

ചെന്നൈ സൂപ്പർ കിങ്സിനെതിരെയും മിന്നും പ്രകടനം ആവർത്തിച്ച് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 37 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 64 റൺസാണ് താരം നേടിയത്.

ഇതോടെ സീസണിലെ താരത്തിന്റെ പ്രകടനം 13 മത്സരങ്ങളിൽ നിന്ന് 603 റൺസായി. ആറ് അർധസെഞ്ച്വറി അടക്കമാണ് ഇന്നിങ്‌സ്. മത്സരത്തിൽ മറ്റൊരു ഓപ്പണർ സായ് സുദർശനും അർധ സെഞ്ച്വറി പിന്നിട്ടു.

എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് ഗുജറാത്തിനെതിരെ ഇറങ്ങുന്നത്.

Also Read:

പ്രശാന്ത് വീറിന് പകരം മാത്യു ഷോര്‍ട്ടും അക്കീല്‍ ഹൊസൈന് പകരം ഗുജ്പനീത് സിംഗും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഗുജറാത്തും ഒരു മാറ്റം വരുത്തി. സ്പിന്നര്‍ സായ് കിഷോറിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

content highlights:shubman-gill-crosses-600-runs-wins-orange-cap-ipl-2026-gt-vs-csk]

dot image
To advertise here,contact us
dot image