ദൃശ്യം കണ്ട് കണ്ണ് നിറഞ്ഞ് മോഹൻലാൽ, ചിത്രം ഏറ്റെടുത്ത ആരാധകർക്ക് നന്ദിയുമായി പോസ്റ്റ്

മോഹൻലാലിൻറെ പിറന്നാളിന് ഇതിലും മികച്ച ഒരു സമ്മാനം ലഭിക്കാൻ ഇല്ലെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.

ദൃശ്യം കണ്ട് കണ്ണ് നിറഞ്ഞ് മോഹൻലാൽ, ചിത്രം ഏറ്റെടുത്ത ആരാധകർക്ക് നന്ദിയുമായി പോസ്റ്റ്
dot image

ഇന്ത്യൻ സിനിമാപ്രേമികളെ മുഴുവൻ ഞെട്ടിച്ച സിനിമയാണ് ദൃശ്യം. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ഇപ്പോഴിതാ ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആരാധകർക്കൊപ്പം സിനിമ കാണാൻ എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും എത്തിയിരുന്നു. ദൃശ്യം കണ്ട് കണ്ണ് നിറയുന്ന ലാലേട്ടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ചിത്രം ഏറ്റെടുത്ത ആരാധകർക്ക് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.

Also Read:

'ദൃശ്യം 3 നിർമ്മിച്ചത് അതിയായ സ്നേഹത്തോടും, അഭിനിവേശത്തോടും, കൃതജ്ഞതയോടും കൂടിയാണ്, നിങ്ങളുടെ പ്രതികരണത്തിലൂടെ സ്നേഹം തിരിച്ചുവരുന്നത് കാണുന്നത് എന്നെ വളരെയധികം സ്പർശിച്ചു. നിങ്ങളുടെ അവലോകനങ്ങൾ, വാക്കുകൾ, നിങ്ങൾ പങ്കിട്ട വികാരങ്ങൾ എന്നിവ എനിക്ക് മറ്റാരേക്കാളും അർത്ഥവത്താണ്. കണ്ടതിനും, കണക്റ്റുചെയ്‌തതിനും, ഓരോ നിമിഷവും അനുഭവിച്ചതിനും, ജോർജ്ജ്കുട്ടിയെയും കുടുംബത്തെയും നിങ്ങളുടേതായി സ്വീകരിച്ചതിനും നന്ദി' എന്നാണ് പോസ്റ്റിലെ വാചകങ്ങൾ.

ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ. മോഹൻലാലിൻറെ പിറന്നാളിന് ഇതിലും മികച്ച ഒരു സമ്മാനം ലഭിക്കാൻ ഇല്ലെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിൻറെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ.

Also Read:

മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Malayalam superstar Mohanlal shared an emotional social media note thanking audiences for celebrating Drishyam and continuing to support the film franchise. Fans across social media responded warmly to the actor’s heartfelt message, once again proving the lasting popularity of the thriller classic.

dot image
To advertise here,contact us
dot image