ചേട്ടന്‍ എത്തുമോ 250 ക്ലബ്ബിലേക്ക്?; ശേഷിക്കുന്നത് ഒരു മത്സരം, ഇതിഹാസങ്ങളോടൊപ്പമെത്താന്‍ മലയാളി താരം

ഐപിഎലില്‍ ഗുജറാത്തിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം

ചേട്ടന്‍ എത്തുമോ 250 ക്ലബ്ബിലേക്ക്?; ശേഷിക്കുന്നത് ഒരു മത്സരം,  ഇതിഹാസങ്ങളോടൊപ്പമെത്താന്‍ മലയാളി താരം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി പ്ലേ ഓഫിലെത്തുകയെന്നത് ദുഷ്‌കരമാണ്. അവസാന മത്സരത്തില്‍ ജയിച്ചിട്ടും കാര്യമില്ല. മറ്റുള്ളവരുടെ മത്സരം കൂടി ആശ്രയിക്കേണ്ട സാഹചര്യമാണ്. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സുമാണ് പ്ലേ ഓഫിനായി പോരാടുന്നത്. നാളെ ഗുജറാത്തിനെതിരായ മത്സരത്തില്‍ പക്ഷെ ജയിക്കണമെന്നുറച്ചാണ് റുതുരാജ് ഗെയ്ക്വാദും സംഘവും കളിക്കാനിറങ്ങുക. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാമെന്നിരിക്കെ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും സണ്‍റൈസേഴ്‌സ് ഹദൈരബാദിനോടും തോറ്റത് തിരിച്ചടിയായി.

എന്നാല്‍, അവസാന മത്സരത്തില്‍ ഗുജറാത്തിനോട് മികച്ച ജയം സ്വന്തമാക്കുകയും പഞ്ചാബ്, രാജസ്ഥാന്‍ ടീമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ നേരിയ സാധ്യത നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്ന് ചെന്നൈയ്ക്കുമറിയാം.

അതേസമയം, ചെന്നൈയ്ക്കുവേണ്ടി സഞ്ജു സാംസണ്‍ കളിക്കാനിറങ്ങുമ്പോള്‍ ഇതിഹാസ നേട്ടത്തിലേക്കായിരിക്കും ആരാധക ശ്രദ്ധ. ഐപിഎലില്‍ 250 സിക്‌സറുകളെന്ന നാഴികക്കല്ലിലേക്ക് സഞ്ജുവിന് ഇനി വേണ്ടത് വെറും ഏഴ് സിക്‌സറുകളാണ്. ഐപിഎലില്‍ ഇതുവരെ 243 സിക്‌സറുകളാണ് താരം നേടിയത്. മിന്നുംഫോമിലുള്ള താരത്തിന് അത് സാധ്യമാകുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം. സഞ്ജുവിന്റെ മികവ് തന്നെയാണ് ടീമിന്റെ ആത്മവിശ്വാസവും.

250 സിക്‌സറുകള്‍ നേടിയ അഞ്ചു താരങ്ങളാണ് സഞ്ജുവിന് മുന്നിലുള്ളത്. ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. 357 സിക്‌സറുകളാണ് താരം നേടിയത്. രണ്ടാമത് ഇന്ത്യയുടെ രോഹിത് ശര്‍മയും (321) മൂന്നാമത് വിരാട് കോഹ്ലിയുമാണ് (321). എംഎസ് ധോണിയാണ് നാലാം സ്ഥാനത്ത്. 264 സിക്‌സറുകളാണ് താരത്തിന്റെ പേരിലുള്ളത്. അഞ്ചാം സ്ഥാനത്ത് എബി ഡിവില്ലിയേഴ്‌സാണ്. 251 സിക്‌സറുകളാണ് ഡിവില്ലിയേഴ്‌സ് നേടിയത്. ഇതിന് പിന്നിലാണ് നിലവില്‍ സഞ്ജുവിന്റെ സ്ഥാനം. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിന് ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

content highlights: Will 'Chettan' Reach the 250 Club?; One Match Remaining for the Malayali Star to Join the Legends

dot image
To advertise here,contact us
dot image