പ്രതിദിന ചാര്‍ജ് വെറും 8.50 രൂപ; 70 ദിവസം കുശാല്‍;BSNLന്റെ ഈ പ്ലാനിനെക്കുറിച്ച് അറിയേണ്ടേ

രണ്ടരമാസം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട.

പ്രതിദിന ചാര്‍ജ് വെറും 8.50 രൂപ; 70 ദിവസം കുശാല്‍;BSNLന്റെ ഈ പ്ലാനിനെക്കുറിച്ച് അറിയേണ്ടേ
dot image

ബിഎസ്എന്‍എല്ലിന്റെ ഒട്ടുമിക്ക പ്ലാനുകളും സാധാരണക്കാരെ ആകര്‍ഷിക്കുന്നവയാണ്. രാജ്യത്തെ ഭൂരിഭാഗം ജനവിഭാഗങ്ങള്‍ക്കും അനുയോജ്യമായ പ്ലാനുകള്‍ ബിഎസ്എന്‍എല്ലിനുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒന്നിനുപുറകെ ഒന്നായി റീചാര്‍ജ് പ്ലാനുകള്‍ BSNL കൊണ്ടുവരാറുമുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ എന്ന ആവശ്യമുള്ളവര്‍ക്ക് BSNL ബജറ്റ് പ്ലാനുകള്‍ നോക്കാവുന്നതാണ്.

bsnl 599 recharge plan

599 രൂപയുടെ ജനപ്രിയ റീചാര്‍ജ് പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 599 രൂപയുടെ റീചാര്‍ജ് പ്ലാന്‍ നിരവധി സേവനങ്ങള്‍ വാഗ്ധാനം ചെയ്യുന്നതാണ്. 70 ദിവസത്തെ ദീര്‍ഘകാല വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് കോളുകളും അതിവേഗ 4G ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്. ബിഎസ്എന്‍എല്‍ നല്‍കുന്ന ഈ 4G പ്ലാനിന്റെ ആനുകൂല്യങ്ങള്‍ അറിയാം.

പ്രീപെയ്ഡ് വരിക്കാര്‍ക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുനന പ്ലാനാണ് ഇത്. 599 രൂപയ്ക്ക് 70 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസം 3 GB ഡാറ്റയാണ് ഈ പ്ലാനിന് ഉള്ളത്. ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വോയ്‌സ് കോളുകള്‍, ലോക്കല്‍, എസ്ടിഡി, സൗജന്യ റോമിംഗ് കോളുകള്‍ എന്നിവയൊക്കെ ഇതിന്റെ പ്രത്യകതയാണ്. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസും അനുവദിച്ചിട്ടുണ്ട്.

bsnl 599 recharge plan

ഈ പ്ലാനിന്റെ പ്രതിദിന ചാര്‍ജ് വെറും 8.50 പൈസ മാത്രമാണ്. സൗജന്യമായി, ബിഎസ്എന്‍എല്‍ തത്സമയ ടിവി എന്ന BiTV ആക്‌സസും പ്ലാനില്‍ ഉണ്ട്. അതേസമയം ഇത്രയും വാലിഡിറ്റിയുളള ജിയോ, എയര്‍ടെല്‍ പ്ലാനുകള്‍ക്ക് 600 രൂപമുതല്‍ 700 രൂപ വരെയാണ് നല്‍കേണ്ടത്.

Content Highlights : No need to think about charging your phone for two and a half months. Know the benefits of BSNL's Rs 599 recharge plan





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image