

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അശ്ലീല ആംഗ്യം കാണിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഓസ്‌ട്രേലിയന്‍ താരം ടിം ഡേവിഡിന് മാച്ച് ഫീയുടെ 30% പിഴ. പിഴക്ക് പുറമെ താരത്തിന് മേല്‍ 2 ഡീമെറിറ്റ് പോയിന്റും ചാര്‍ത്തി. ഇതോടെ സീസണിലാകെ താരത്തിന് 3 ഡീമെറിറ്റ് പോയിന്റായി.
നാല് ഡീ മെറിറ്റ് പോയിന്റായാല്‍ താരത്തിന് ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന മുംബൈ-ബെംഗളൂരു മത്സരത്തിനിടയിലാണ് ടിം ഡേവിഡ് അശ്ലീല ആംഗ്യം കാണിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ബെംഗളൂരു അവസാന പന്തില്‍ മറികടന്നിരുന്നു. ഇതിന് പിന്നലെയായിരുന്നു താരത്തിന്റെ അശ്ലീല ആംഗ്യ പ്രകടനം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഐപിഎല്‍ അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്.
All were busy with Virat Kohli’s celebration, see how Tim David celebrated 😂🔥 pic.twitter.com/0ApBaRNKNJ
— Middle Stump Cricket (@MiddleCricket) May 11, 2026
മത്സരത്തില്‍ ആറാമനായി ഇറങ്ങിയ താരത്തെ കോര്‍ബിന്‍ ബോഷ് ആദ്യ പന്തില്‍ തന്നെ പുറത്താക്കിയിരുന്നു. ഇതിന്റെ അമര്‍ഷമാണ് മുന്‍ മുംബൈ താരം കൂടിയായ ടിം ഡേവിഡ് ഇങ്ങനെ കാണിക്കുന്നതിന് കാരണമായതെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6 പ്രകാരം അശ്ലീലമോ അപകീര്‍ത്തികരമോ ആയ ആംഗ്യങ്ങള്‍ കാണിച്ചു എന്ന കുറ്റത്തിനാണ് നടപടി. മാച്ച് റഫറി അമിത് ശര്‍മ്മ വിധിച്ച ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചിട്ടുണ്ട്.
content highlights: Obscene gesture during victory celebration; Fine and demerit point for Tim David