

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ആരാകും അവാസാന നാലിലെത്തുക എന്നതാണ് ആകാംക്ഷ. ഗ്രൂപ്പുഘട്ടത്തില്‍ ഇനി മൂന്നുമത്സരങ്ങളാണ് മിക്ക ടീമുകള്‍ക്കും ശേഷിക്കുന്നത്. ഇതെല്ലാം വിജയിക്കുക എന്നതിലപ്പുറം മറ്റൊരു ലക്ഷ്യവും ടീമുകള്‍ക്കില്ല. ഐപിഎലില്‍ നിലവില്‍ ടെന്‍ഷന്‍ ഫ്രീ ടീമുകള്‍ രണ്ടെണ്ണമാണ്; മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും. ഇരുവരും പുറത്തായിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പ്ലേ ഓഫ് പോരാട്ടം ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്.
നിലവില്‍ പോയിന്റ് പട്ടികയിലുള്ള കണക്കുകള്‍ പ്രകാരം മൂന്ന് ടീമുകള്‍ പ്ലേ ഓഫിന് തൊട്ടരികിലെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഐപിഎലിലെ സാധ്യതകളെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ച നടക്കുന്നതിനിടെ ഐപിഎല്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍ പുറത്തുവിട്ട പുതിയ കണക്കുകളിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. പ്ലേ ഓഫിലെത്താന്‍ ഗുജറാത്തിന് 80.2 ശതമാനം സാധ്യതയുണ്ടെന്നാണ് പറയുന്നത്. ബെംഗളൂരുവിന് 80.1 ശതമാനവും ഹൈദരാബാദിന് 80 ശതമാനവുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റെങ്കിലും 11 കളികളില്‍ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് കിംങ്‌സിന് ഇപ്പോഴും 62.5 ശതമാനം സാധ്യതയുണ്ട്.
അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫിലെത്താന്‍ നിലവില്‍ 42.7 ശതമാനം സാധ്യതയാണുള്ളത്. ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ കടുപ്പമേറും. മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്ന ചെന്നൈക്ക് മൂന്നിലും ജയിച്ചാല്‍ പ്ലേ ഓഫിലെത്താം. രണ്ട് ജയം മാത്രമാണ് നേടുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റ് പ്രധാന ഘടകമാകും. രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലെത്താനുള്ള സാധ്യത 41.8 ശതമാനമാണ്. ചെന്നൈക്കൊപ്പം രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും പറയുന്നത്. തുടര്‍ച്ചയായ നാലു ജയവുമായി പ്ലേ ഓഫിലെത്താന്‍ മത്സരിക്കുന്ന കൊല്‍ക്കത്തക്ക് 11.6 ശതമാനം സാധ്യത മാത്രമാണുള്ളത്. സാങ്കേതികമായി പുറത്തായിട്ടില്ലെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫിലെത്താന്‍ 1.2% സാധ്യതയാണ് അവശേഷിക്കുന്നത്. ഏറ്റവും കുറവ് സാധ്യതയും ഡല്‍ഹിക്കുതന്നെയാണ്. 10 ടീമുകള്‍ മത്സരിക്കുന്ന ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ വേണ്ടത് കുറഞ്ഞത് 16 പോയിന്റാണ്.
content highlights: Eight teams in contention for the playoffs; Gujarat Titans lead the race