

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ രജത് പാട്ടീദാറിനെ പുറത്താക്കിയ തീരുമാനം വിവാദമായിരുന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച വിരാട് കോഹ്‌ലി ഡഗൗട്ടിന് പുറത്തെത്തി ഒഫീഷ്യല്‍സുമായി തര്‍ക്കിക്കുകയും ചെയ്തിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു സംഭവം. ആര്‍സിബി ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. അര്‍ഷാദ് ഖാന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച പാട്ടീദാറിന് പിഴച്ചു.
ഗുജറാത്ത് താരം ജേസണ്‍ ഹോള്‍ഡര്‍ പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും, ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് നിലത്ത് സ്പര്‍ശിച്ചോ എന്ന് സംശയമുയര്‍ന്നു. എന്നാല്‍ റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
ഈ സമയത്ത് പവലിയനിലായിരുന്നു കോഹ്‌ലി ടിവി സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ രോഷാകുലനായി പുറത്തെത്തുകയായിരുന്നു. അമ്പയര്‍മാരുടെ തീരുമാനത്തിലെ പിഴവ് കോഹ്‌ലി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കോഹ്‌ലി മാത്രമല്ല ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവറും ഈ ക്യാച്ചില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ കോഹ്‌ലിയുടെ പെരുമാറ്റം അല്‍പ്പം അതിരുകടക്കുക തന്നെ ചെയ്തു. ഇതിനെതിരേ ശക്തമായ ശിക്ഷാ നടപടി തന്നെ വരുമെന്നാണ് റിപ്പോർട്ടുകൾ. കനത്ത പിഴയോ മത്സരത്തിൽ നിന്നുള്ള വിലക്കോ താരത്തിന് നേരിടേണ്ടി വന്നേക്കാം.
മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ് മുന്നേറി. നാല് വിക്കറ്റിന്റെ ജയമാണ് ആതിഥേയർ നേടിയത്. ആർസിബി മുന്നോട്ടുവെച്ച 156 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 25 പന്തുകൾ ബാക്കിനിൽക്കെ ജി ടി മറികടന്നു.
Content highlights:ipl 2026 virat kohli disciplinary action likely after umpire argument gt vs rcb