

ഐ പി എല്ലിൽ വിരാട് കോഹ്‌ലിയുടെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ മറ്റൊരു ചരിത്രനേട്ടം കൂടി സൂപ്പർ താരം സ്വന്തമാക്കി. ഐപിഎല്ലില്‍ ഇന്ത്യയില്‍ മാത്രം 8,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.
മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ നാഴികക്കല്ലിലെത്താന്‍ 12 റണ്‍സ് മാത്രമായിരുന്നു കോഹ്‌ലിക്ക് വേണ്ടിയിരുന്നത്. കഗിസോ റബാഡ എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ അഞ്ച് ഫോറുകളടക്കം 21 റണ്‍സ് അടിച്ചുകൂട്ടിയ കോഹ്‌ലി അനായാസം റെക്കോര്‍ഡിലെത്തി. 13 പന്തില്‍ 28 റണ്‍സ് നേടിയാണ് താരം പുറത്തായത്.
കോഹ്‌ലി നൽകിയ വെടിക്കെട്ട് തുടക്കം മുതലാക്കാനാകതെ 19.2 ഓവറില്‍ 155 റണ്‍സിനാണ് ബെംഗളൂരു ഇന്നിംഗ്സ് അവസാനിച്ചത്. മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ് മുന്നേറി. നാല് വിക്കറ്റിന്റെ ജയമാണ് ആതിഥേയർ നേടിയത്.
ആർസിബി മുന്നോട്ടുവെച്ച 156 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 25 പന്തുകൾ ബാക്കിനിൽക്കെ ജി ടി മറികടന്നു. ജിടിക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 18 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 43 റൺസ് നേടി. ജോസ് ബട്ട്ലർ 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടി. രാഹുൽ തെവാട്ടിയ 27 റൺസും നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 19 .2 ഓവറിൽ 155 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു.24 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ. വിരാട് കോഹ്‌ലി 28 റൺസും ക്യാപ്റ്റൻ രജത് പാട്ടീദാർ 19 റൺസും റൊമാരിയോ ഷെപ്പേർഡ് 17 റൺസും നേടി.
Content highlight:virat kohli first player to score 8000 runs in india ipl history