'പരാഗിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല'; ഇ സിഗരറ്റ് വിവാദത്തിന് പിന്നാലെ കോച്ച് സങ്കക്കാര

25 ലക്ഷം രൂപ പിഴയും താക്കീതുമടക്കം ശിക്ഷാ നടപടി ഉണ്ടായതും പരാഗിനെ സംബന്ധിച്ചും ടീമിനെ സംബന്ധിച്ചും വലിയ നാണക്കേടി മാറി

'പരാഗിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല'; ഇ സിഗരറ്റ് വിവാദത്തിന് പിന്നാലെ കോച്ച് സങ്കക്കാര
dot image

ഐ പി എൽ 2026 ൽ സ്ഥിരതയാർന്ന പ്രകടനവുമായി നാലാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ടീമിന് പ്ലേ ഓഫ് സാധ്യതകളും കൂടുതലാണ്.

എന്നാൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിന്റെ നായകനായ റിയാൻ പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഈ സിഗരറ്റ് വലിച്ചത് വലിയ വിവാദമായിരുന്നു. 25 ലക്ഷം രൂപ പിഴയും താക്കീതുമടക്കം ശിക്ഷാ നടപടി ഉണ്ടായതും പരാഗിനെ സംബന്ധിച്ചും ടീമിനെ സംബന്ധിച്ചും വലിയ നാണക്കേടി മാറി.

ടീമിന്റെ മാന്യതക്ക് നിരക്കാത്ത നീക്കമാണ് പരാഗിൽ നിന്ന് ഉണ്ടായതെന്ന് പറയാം. ടീമിന്റെ ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരമൊരു പിഴവ് സംഭവിച്ചു എന്നതാണ് എടുത്തു പറയേണ്ടത്.

ഇപ്പോഴിതാ റിയാൻ പരാഗിന്റെ നടപടിയെക്കുറിച്ച് ടീമിന്റെ പരിശീലകനായ കുമാർ സങ്കക്കാര തന്നെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. റിയാൻ‌ പരാഗിൽ നിന്ന് ടീം പ്രതീക്ഷിക്കുന്നത് ഇതല്ലെന്നാണ് സംഗക്കാര പറയുന്നത്.

റിയാൻ പരാഗ് ചെയ്തത് ടീമിന് പോസിറ്റീവായ കാര്യമല്ല. ഏത് തരത്തിലായാലും അത് വിവാദം സൃഷ്ടിച്ചു. ബിസിസി ഐയും ഫ്രാഞ്ചെെസിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയെന്ന് എനിക്ക് പറയാൻ കഴിയും. ടീമിന്റെ സംസ്കാരം എപ്പോഴും പോസിറ്റീവായി വെക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കാറുള്ളത്. ഞങ്ങളുടെ ടീമിന് അതിന്റേതായ മൂല്യമുണ്ട്. ടീമിന്റെ മൂല്യം നിലനിർത്തുമെന്ന് എല്ലാ താരങ്ങളും ഉറപ്പ് വരുത്തുകയും ടീമിന്റെ സംസ്കാരവും മൂല്യവും ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്നാണ് സങ്കക്കാര പറഞ്ഞത്.

പരാഗിന്റെ ക്യാപ്റ്റനായുള്ള പ്രകടനം മികച്ചതാണ്. സഞ്ജു സാംസണിന്റെ അഭാവത്തിലും ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ പരാഗിന് സാധിക്കുന്നുണ്ട്. പക്ഷെ ബാറ്റ്സ്മാനെന്ന നിലയിൽ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കുന്നതിൽ പരാഗിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യവും സങ്കക്കാര ചൂണ്ടിക്കാട്ടി.

'ക്യാപ്റ്റനെന്ന നിലയിൽ പരാഗ് മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്. അവസാന മത്സരത്തിൽ അവന്റെ ചെറിയ ഇന്നിങ്സ് വലിയ ഇംപാക്ടാണ് സൃഷ്ടിച്ചത്. അവൻ ഭയമില്ലാതെ കളിക്കുന്ന താരമാണ്. ക്യാപ്റ്റനെന്ന നിലയിൽ ബാറ്റ് ചെയ്യാതെ ആസ്വദിച്ച് ബാറ്റ് ചെയ്യുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. റിയാൻ പരാഗ് എന്ന താരമായി ബാറ്റ് ചെയ്യാൻ കഴിയണം, സങ്കക്കാര കൂട്ടിച്ചേർത്തു.

Content highlights:kumar sangakkara reaction on riyan parag e cigarette controversy ipl 2026

dot image
To advertise here,contact us
dot image