

പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ അശാന്തി കണക്കിലെടുത്ത് ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തി വിദേശകാര്യ മന്ത്രാലയം. നിലവിൽ ഈ രാജ്യങ്ങളിലുള്ള എല്ലാ യുഎഇ പൗരന്മാരും അടിയന്തരമായി അവിടെനിന്നും പുറപ്പെടണമെന്നും എത്രയും വേഗം യുഎഇയിലേക്ക് മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിദേശത്തുള്ള യുഎഇ പൗരന്മാരുടെ ക്ഷേമം നിരീക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറയുന്നു. ഇറാൻ, ലബനൻ, ഇറാഖ് എന്നിവിടങ്ങളിലുള്ള യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അഭ്യർത്ഥിക്കുന്നു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ നടപ്പിലാക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ.
അതിനിടെ പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുവന്നതോടെ യുഎഇയുടെ ടൂറിസം മേഖല വീണ്ടും സജീവമാകുകയാണ്. പ്രധാന വിനോദ കേന്ദ്രമായ റാസ് അല്‍ ഖൈമയില്‍ സ്റ്റേക്കേഷനായി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഹോട്ടലുകളിലെ ബുക്കിംഗുകളും വര്‍ദ്ധിച്ചു. വരും ആഴ്ചകളില്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: The UAE has announced a travel ban to three countries and advised its citizens currently there to return immediately for safety reasons.