

മലയാള സിനിമയുടെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹിറ്റ് മൂവിയാണ് സര്‍ഗം. സിനിമയിലെ കുട്ടന്‍ തമ്പുരാനെയും തങ്കമണിയെയും ഒന്നും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറയ്ക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് കെ ജയനും രംഭയും 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടു മുട്ടിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലെ ബിസിനസ് ലോഞ്ചില്‍ വച്ച് അപ്രതീക്ഷിതമായാണ് ഇരുവരും കണ്ടുമുട്ടിയത്. 'സര്‍ഗ'ത്തിലെ തന്നെ ഹിറ്റ് സംഭാഷണം കുറിച്ചു കൊണ്ടാണ് താരം ചിത്രങ്ങല്‍ പങ്കുവച്ചിരിക്കുന്നത്.
'കുട്ടന്‍ തമ്പുരാനും തങ്കമണിയും… ഹരിദാസേ നിന്റെ തങ്കമണിയെ ഞാന്‍ കണ്ടെടാ… 33 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട രംഭയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി; അവളെ കണ്ടതില്‍ വലിയ സന്തോഷം.' ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയന്‍ കുറിച്ചു.
ഹരിഹരന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സര്‍ഗം. ഈ ചിത്രം മനോജ് കെ ജയന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന വേഷത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. രംഭയെയും മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രമായിരുന്നു അത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് രംഭ. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണെങ്കിലും റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഭ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുണ്ട് ഇപ്പോള്‍.
Content Highlights: Sargam movie stars Manoj K Jayan and Rambha meet after 33 years