മില്ലറിന്റെ മധുര പ്രതികാരം; ഒരു പന്ത് ബാക്കിനിൽക്കെ കിടിലൻ ഫിനിഷിങ്; ആർസിബിക്കെതിരെ ഡൽഹിക്ക് ജയം

ആവേശ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്.

മില്ലറിന്റെ മധുര പ്രതികാരം; ഒരു പന്ത് ബാക്കിനിൽക്കെ കിടിലൻ ഫിനിഷിങ്; ആർസിബിക്കെതിരെ ഡൽഹിക്ക് ജയം
dot image

ആവേശ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ആർസിബി മുന്നോട്ടുവെച്ച എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന വിജയലക്ഷ്യം ഒരു പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടക്കുകയായിരുന്നു.

റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് വേണ്ടിരിക്കെ ഡേവിഡ് മില്ലർ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഡൽഹിയെ ഒരു പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലേക്ക് നയിച്ചത്.

മില്ലർ 10 പന്തിൽ രണ്ട് സിസ്‌കറും ഒരു ഫോറം അടക്കം 22 റൺസ് നേടി പുറത്താകാതെ നിന്നു. ട്രിസ്റ്റൻ സ്റ്റംബ്സ് 47 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്താകാതെ നിന്നു. കെ എൽ രാഹുൽ 57 റൺസ് നേടിയപ്പോൾ അക്‌സർ പട്ടേൽ 22 റൺസ് നേടി. ആർസിബിക്കായി ഭുവനേഷ്വർ കുമാർ മൂന്ന് വിക്കറ്റ് നേടി.

ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയിരുന്നത്. 38 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം സാൾട്ട് 63 റൺസ് നേടി നല്ല തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് മുതലാക്കാനായില്ല.

ടിം ഡേവിഡ് 26 റൺസും വിരാട് കോഹ്‌ലി 19 റൺസും ദേവ്ദത്ത് പടിക്കൽ 18 റൺസും ജിതേഷ് ശർമ 14 റൺസും നേടി. ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Content Highlights: ipl-2026-dc-vs-rcb-match-report-david-miller-finishing-delhi-capitals-win

dot image
To advertise here,contact us
dot image