ആരാണ് ക്ലാര ? തൂവാനത്തുമ്പികളുടെ ഓർമയുമായി യഥാർത്ഥ 'ജയകൃഷ്ണനും' മോഹൻലാലും

ആരാണ് യഥാർത്ഥ ജീവിതത്തിൽ ക്ലാര എന്ന് മോഹൻലാൽ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോൾ അദ്ദേഹം ഒരു പുഞ്ചിരി സമ്മാനിച്ചു

ആരാണ് ക്ലാര ? തൂവാനത്തുമ്പികളുടെ ഓർമയുമായി യഥാർത്ഥ 'ജയകൃഷ്ണനും' മോഹൻലാലും
dot image

മലയാളികൾ എന്നും ഓർത്തിരിക്കുന്ന സിനിമയാണ് പത്മരാജൻ ഒരുക്കിയ തൂവാനത്തുമ്പികൾ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന നായക കഥാപാത്രം തൃശ്ശൂർ പൂത്തോളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്-കാരിക്കത്ത് ഉണ്ണിമേനോൻ. തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്നാണ് പത്മരാജൻ ജയകൃഷ്ണനെ സൃഷ്ടിച്ചത്. ഇപ്പോഴിതാ തൂവാനത്തുമ്പികളുടെ ഓർമ്മകൾ പങ്കിടുകയാണ് യഥാർത്ഥ 'ജയകൃഷ്ണനും' മോഹൻലാലും. മാധ്യമപ്രവർത്തകനും പപ്പപ്പ എഡിറ്റർ ഇൻ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച കഥയാത്ര എന്ന പരിപാടിയിലൂടെയാണ് ഉണ്ണിമേനോൻ മനസുതുറന്നത്‌.

തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അംശങ്ങളുപയോ​ഗിച്ചാണ് പത്മരാജൻ ജയകൃഷ്ണനെ മെനഞ്ഞത്. സിനിമയിൽ ക്ലാര എന്ന കഥാപാത്രത്തിന് പ്രത്യേകം ആരാധകർ ഉണ്ട്. സുമലത ആൺ ഈ കഥാപാത്രം സിനിമയിൽ അവതരിപ്പിച്ചത്.ആരാണ് യഥാർത്ഥ ജീവിതത്തിൽ ക്ലാര എന്ന് മോഹൻലാൽ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോൾ അദ്ദേഹം ഒരു പുഞ്ചിരിയാണ് സമ്മാനിക്കുന്നത്.

'സിനിമ കണ്ടപ്പോൾ എനിക്ക് പോലും അങ്ങനെ സംഭവിച്ചിട്ടുണ്ടാകും എന്ന് തോന്നിയിരുന്നു. 100 ശതമാനവും സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണ് അത്. അങ്ങനെ ഒരു സെറ്റപ്പിലാണ് അവിടെ വളർന്ന് വന്നിട്ടുള്ളത്. മഴ എനിക്ക് വളരെ ഇഷ്ടമാണ്. പത്മരാജനും ഞാനും തൃശൂരിലൂടെ മഴയത്തു കെട്ടിപിടിച്ച് നടന്നിട്ടുണ്ട്. കുട ഉണ്ടെങ്കിലും മഴയത്ത് നടക്കുന്നതാണ് പതിവ്. അതുകൊണ്ടാവാം മഴയും ക്ലാരയും ചേർത്ത് വെച്ചത്,' ഉണ്ണിമേനോൻ പറഞ്ഞു.

ജിജോ ജോസഫ് (ക്രിയേറ്റീവ് ഡയറക്ടർ), മിൽട്ടൺ പിടി (ഛായാ​ഗ്രഹണം), ജോൺകുട്ടി (എഡിറ്റിങ്), സൂരജ് എസ്.കുറുപ്പ് (സം​ഗീതം) തുടങ്ങിയവരാണ് ഈ പരിപാടിയുടെ അരങ്ങിൽ പ്രവർത്തിച്ചവർ. പത്മരാജൻ ഒരുക്കിയ തൂവാനത്തുമ്പികൾ എന്ന സിനിമയ്ക്ക് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിലെ ക്ലാര, ജയകൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങളെ ഇന്ന് പ്രേക്ഷകർ ആഘോഷിക്കുന്നുണ്ട്. മോഹൻലാൽ, സുമലത, പാർവതി, അശോകൻ, ബാബു നമ്പൂതിരി തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ. പത്മരാജൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയതും.

Content Highlights: Thoovanathumbikal remains one of the most celebrated classics in Malayalam cinema, with Mohanlal’s portrayal of Jayakrishnan still remembered as unforgettable. The character’s depth, romance, and emotional conflicts made Jayakrishnan a timeless figure. Even today, memories of the film continue to resonate with audiences, keeping the charm of Padmarajan’s masterpiece alive.

dot image
To advertise here,contact us
dot image