

ഐപിഎല്ലിൽ ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറ കാഴ്ച വെക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരുവിക്കറ്റുപോലും താരത്തിന് നേടാനായിട്ടില്ല. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ നാലോവറിൽ 41 റൺസ് വിട്ടുകൊടുത്ത ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും എടുക്കാനായില്ല. അതോടെ ആരാധകർ നിരാശയിലാണ്.
The toxic Mumbai management and Hardik Pandya have completely broken my GOAT from inside It’s so painful to watch him like this. 💔
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) April 17, 2026
He is Surely missing his captain Rohit !! pic.twitter.com/ccloXXSahc
ഇപ്പോഴിതാ ബെംഗളൂരുവിനെതിരായ മത്സരത്തിലെ ബുംറയുടെ ഒരു വീഡിയോ വൻ ചർച്ചയാകുകയാണ്. പന്തെറിഞ്ഞതിന് ശേഷം തിരിച്ചുനടക്കുന്ന താരത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. നിരാശയോടെയാണ് ബുംറയെ വീഡിയോയിലുടനീളം കാണുന്നത്. മാത്രമല്ല, ദേഷ്യത്തോടെ ആക്രോശിക്കുന്നതും കാണാം. മൈതാനത്ത് വെച്ചിരിക്കുന്ന റൺ-അപ് മാർക്കർ വലിച്ചെറിഞ്ഞുകൊണ്ടാണ് ബുംറ രോഷപ്രകടനം നടത്തിയത്. ഫോമില്ലായ്മ താരത്തെ വലിയ തോതിൽ അലട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് പുറത്തുവന്ന വീഡിയോ.
കൊൽക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ നാലോവറിൽ 35 റൺസാണ് ബുംറ വിട്ടുകൊടുത്തത്. ഡൽഹിക്കെതിരായ രണ്ടാം മത്സരത്തിൽ നാലോവറിൽ 21 റൺസും രാജസ്ഥാനെതിരേ മൂന്നോവറിൽ 32 റൺസും മുംബൈ പേസർ വഴങ്ങി. ആർസിബിക്കെതിരേ 35 റൺസും കഴിഞ്ഞദിവസം പഞ്ചാബിനെതിരെ 41 റൺസും ബാറ്റർമാർ അടിച്ചെടുത്തു. ഈ അഞ്ച് മത്സരങ്ങളിലും ഒറ്റ വിക്കറ്റുപോലും നേടാനായിട്ടുമില്ല. ഇത് ചർച്ചയ്ക്ക് വഴിവെച്ചിട്ടുമുണ്ട്.
അതിനിടയിൽ ഫീൽഡ് പ്ളേസ്മെന്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതും കാണാമായിരുന്നു. ഓവർ എറിയാനെത്തിയപ്പോൾ ബുംറ നടത്തിയ ഫീൽഡിങ് പ്ളേസ്മെന്റ് ഹാർദിക് ഇടപ്പെട്ട് മാറ്റിയതായിരുന്നു തർക്കത്തിന് കാരണമായത്. ടീമിലെ ഈ പരസ്പര അസ്വാരസ്വങ്ങളും ബുംറയുടെ പ്രകടനത്തെ ബാധിച്ചുവെന്നതാണ് റിപ്പോർട്ടുകൾ.
Content Highlights: /jasprit-bumrah-angry-video-viral-mumbai-indians-ipl-updates