

ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ്. 38 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം സാൾട്ട് 63 റൺസ് നേടി നല്ല തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് മുതലാക്കാനായില്ല.
ടിം ഡേവിഡ് 26 റൺസും വിരാട് കോഹ്‌ലി 19 റൺസും ദേവ്ദത്ത് പടിക്കൽ 18 റൺസും ജിതേഷ് ശർമ 14 റൺസും നേടി. ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നേടി ഡൽഹി നായകൻ അക്‌സർ പട്ടേൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടീമുകളും അവസാന മല്‍സരത്തിലെ അതേ ഇലവനെ തന്നെ ഈ കളിയിലും നിലനിര്‍ത്തി.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും നാല് ജയവുമുള്ള ആർസിബി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയവും തോൽവിയുമുള്ള ഡൽഹി ആറാം സ്ഥാനത്താണ്.
Content Highlights: ipl rcb vs dc match report phil salt batting score updates