സൗദിയിൽ അനധികൃതമായി പ്രവര്‍ത്തിച്ച ജല സേവനദാതാക്കള്‍ക്കെതിരെ നടപടി

നിയമലംഘകര്‍ക്ക് 40,000 റിയാല്‍ വരെയാണ് പിഴ

സൗദിയിൽ അനധികൃതമായി പ്രവര്‍ത്തിച്ച ജല സേവനദാതാക്കള്‍ക്കെതിരെ നടപടി
dot image

സൗദി അറേബ്യയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ജല സേവനദാതാക്കള്‍ക്കെതിരെ ശക്തമായ നടപടിയുമായി ജല അതോറിറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1700ഓളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച എട്ട് ഫില്ലിംഗ് സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയതായും അതോറിറ്റി അറിയിച്ചു.

നിയമലംഘകര്‍ക്ക് 40,000 റിയാല്‍ വരെയാണ് പിഴ. ഈ മാസം ഒന്ന് മുതല്‍ 12 വരെയുളള തിയതികളില്‍ 5,500ഓളം പരിശോധനകളാണ് ജല അതോറിറ്റി നടത്തിയത്. ടാങ്കര്‍ സര്‍വീസുകളും ജല ഫില്ലിംഗ് സ്റ്റേഷനുകളും ഉള്‍പ്പെടുന്ന ജല സേവന മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരുമാനം.

Content Highlights: Saudi Arabia has taken strict action against unauthorized water service providers, reinforcing regulatory measures.

dot image
To advertise here,contact us
dot image