അടുക്കള സ്‌പോഞ്ച് കാന്‍സറുണ്ടാക്കുമോ? അപകടസാധ്യതയെക്കുറിച്ച് അറിയാം

പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് കാന്‍സറിന് കാരണമാകുമെന്ന സന്ദേശം പലരിലും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്

അടുക്കള സ്‌പോഞ്ച് കാന്‍സറുണ്ടാക്കുമോ? അപകടസാധ്യതയെക്കുറിച്ച് അറിയാം
dot image

സോഷ്യല്‍ മീഡിയയില്‍ പലയിടത്തും അടുക്കള സ്‌പോഞ്ചും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുക്കള സ്‌പോഞ്ച് കാന്‍സറിന് കാരണമാകുന്നുവെന്ന ആശങ്കാജനകമായ കാര്യമാണ് പലരും പങ്കുവയ്ക്കുന്നത്. യഥാര്‍ഥത്തില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് കാന്‍സറിന് കാരണമാകുമോ? NIH ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അതേക്കുറിച്ച് പറയുന്നുണ്ട്.

kitchen sponge

അടുക്കള സ്‌പോഞ്ച് കാന്‍സര്‍ ഉണ്ടാക്കുമോ?

'kitchen sponge cancer' എന്നൊരു മെഡിക്കല്‍ അവസ്ഥയില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതൊരു തെറ്റിദ്ധാരണയാണ്. അതായത് അടുക്കളയില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് കാന്‍സറുണ്ടാകാന്‍ കാരണമാകുന്നില്ല. എന്നാല്‍ അത് മറ്റ് ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയാകുന്നുണ്ട്. NIH ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നനഞ്ഞ സ്‌പോഞ്ചുകള്‍ക്ക് ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളെ വഹിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി വിശദീകരിക്കുന്നുണ്ട്. ഇതുമൂലം പല ബാക്ടീരിയല്‍ അണുബാധയും ഉണ്ടാകുന്നുണ്ട്. ആളുകള്‍ ഈ ബാക്ടീരിയല്‍ അണുബാധയെ കാന്‍സറുമായി കൂട്ടിക്കലര്‍ത്തുമ്പോഴാണ് തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത്.

kitchen sponge

സ്‌പോഞ്ചുകളില്‍ സുഷിരങ്ങള്‍ ഉള്ളതുകൊണ്ടും ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ടും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ പെരുകാനിടയാകുന്നു. ഇത് പാത്രത്തിലും മറ്റും പറ്റിപ്പിടിച്ചിരിക്കുകയും ഭക്ഷണ സാധനങ്ങളിലേക്ക് കലരുകയും ആമാശയ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

kitchen sponge

അണുബാധ തടയാന്‍ എന്ത് ചെയ്യണം

  • ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് മാറ്റി സ്ഥാപിക്കുക.
  • ഓരോ ഉപയോഗത്തിനും ശേഷം അവ കഴുകി ഉണങ്ങാന്‍ അനുവദിക്കുക.
  • ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുക.
  • അടുക്കളയിലെ പാത്രങ്ങള്‍ വൃത്തിയാക്കാനും മാലിന്യ പാത്രങ്ങള്‍ കഴുകാനും ഒരേ സ്‌പോഞ്ച് ഉപയോഗിക്കാതിരിക്കുക.

Content Highlights: The message that sponges used for washing dishes can cause cancer is a matter of concern for many. Can kitchen sponges cause cancer? Know the risks





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image