'കൊടുക്കാനുള്ളതെല്ലാം കൊടുത്ത് അവരെ പറഞ്ഞുവിടൂ'; മുംബൈ താരങ്ങൾക്കെതിരെ ശ്രീകാന്ത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്

'കൊടുക്കാനുള്ളതെല്ലാം കൊടുത്ത് അവരെ പറഞ്ഞുവിടൂ'; മുംബൈ താരങ്ങൾക്കെതിരെ ശ്രീകാന്ത്
dot image

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. നിലവിലെ ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍, ഇരുവര്‍ക്കും പ്രതിഫലം നല്‍കി വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് മുംബൈ പരാജയപ്പെട്ടതിന് പിന്നാലെയാണ് ശ്രീകാന്തിന്റെ ഈ പ്രതികരണം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 195 റണ്‍സാണ് നേടിയത്. എന്നാല്‍ പഞ്ചാബ് കിംഗ്‌സ് വെറും 16.2 ഓവറില്‍ ലക്ഷ്യം കണ്ടു.

പ്രധാന ബൗളര്‍മാരായ ദീപക് ചഹാറും ഷാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് 5.3 ഓവറില്‍ 87 റണ്‍സാണ് വഴങ്ങിയത്. ആദ്യ ഓവറില്‍ തന്നെ 21 റണ്‍സ് വിട്ടുകൊടുത്തു. ആകെ 2.3 ഓവറില്‍ 45 റണ്‍സ്. ഷാര്‍ദുല്‍ താക്കൂര്‍ 3 ഓവറില്‍ 42 റണ്‍സ്. ഇതിനെ കുറിച്ച് ശ്രീകാന്തിന്റെ വിശദീകരണം. '

എന്തിനാണ് ഇവരെ ടീമില്‍ നിലനിര്‍ത്തിയതെന്ന് മനസ്സിലാകുന്നില്ല. അവര്‍ക്ക് പണം നല്‍കി വീട്ടിലേക്ക് അയക്കൂ, ഈ സീസണില്‍ ഇനി വരേണ്ടതില്ലെന്ന് പറയൂ. അത് തെറ്റായ കാര്യമല്ല.'ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

തുടര്‍ച്ചയായ നാല് തോല്‍വികള്‍ വഴങ്ങിയ മുംബൈ ഇന്ത്യന്‍സ് നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. തിങ്കളാഴ്ച അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് അടുത്ത മത്സരം.

Content Highlights: kris-srikkanth-slams-mumbai-indians-players-ipl-performance

dot image
To advertise here,contact us
dot image