ഇതല്ലേ നമ്മൾ ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ്!; മലയാളി കരുത്തിൽ ജംഷഡ്‌പൂരിനെ തകർത്തു

പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന് കീഴിലുള്ള രണ്ടാം ജയമാണിത്

ഇതല്ലേ നമ്മൾ ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ്!; മലയാളി കരുത്തിൽ ജംഷഡ്‌പൂരിനെ തകർത്തു
dot image

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‌പൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. നിഹാൽ സുധീഷ്, വിപിൻ മോഹൻ തുടങ്ങി മലയാളികളുടെ ഗോളിലായിരുന്നു ജയം.

പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന് കീഴിലുള്ള രണ്ടാം ജയമാണിത്. കഴിഞ്ഞ നോർത്ത് ഈസ്റ്റിനെതിരായ മത്സരവും സമനിലയിൽ പിടിക്കാൻ ആഷ്‌ലി വുഡിന്റെ സംഘത്തിന് കഴിഞ്ഞിരുന്നു. അതിന് മുമ്പുള്ള ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ വിജയം നേടാനും സാധിച്ചു.

അപ്രതീക്ഷ കംബാക്ക് നടത്തിയതോടെ ഗ്യാലറിയിൽ വീണ്ടും മഞ്ഞപ്പടയും ആരാധകരും എത്തുമെന്ന പ്രതീക്ഷയിലാണ് ടീമും താരങ്ങളും. നിലവിൽ റെലഗേഷൻ ഭീഷണിയിൽ നിന്നും ടീം ഒഴിവായിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങൾ ജയിച്ച് പോയിന്റ് മെച്ചപ്പെടുത്തുകയാകും ടീമിന്റെ ലക്ഷ്യം. ഏപ്രിൽ 23 ന് ഒഡീഷയ്ക്കെതിരെയാണ് അടുത്ത മത്സരം.

Content Highlights: s/kerala-blasters-vs-jamshedpur-fc-isl-match-report-malayali-players-performance

dot image
To advertise here,contact us
dot image