

ബംഗ്ലാദേശിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്താന് പുതിയ ടെസ്റ്റ് പരിശീലകൻ. മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിനെ ടീമിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു.
മുന്‍ താരങ്ങളായ ഉമര്‍ ഗുല്‍ ബൗളിംഗ് കോച്ചായും ആസാദ് ഷഫീഖ് ബാറ്റിംഗ് കോച്ചായും ടീമിനൊപ്പം ചേരുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 2017ല്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്ത നായകനാണ് സര്‍ഫറാസ് അഹമ്മദ്.
മെയ് മാസം നടക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഷാന്‍ മസൂദ് തന്നെ നയിക്കും. അബ്ദുള്ള ഫസല്‍, അമദ് ഭട്ട്, അസാന്‍ അവൈസ്, മുഹമ്മദ് ഗാസി ഘോറി എന്നീ നാല് പുതുമുഖ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 27ന് കറാച്ചിയില്‍ ആരംഭിക്കുന്ന പരിശീലന ക്യാമ്പിന് ശേഷം മെയ് 2ന് ടീം ബംഗ്ലാദേശിലേക്ക് തിരിക്കും. നിലവില്‍ പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങള്‍ ടൂര്‍ണമെന്റ് കഴിഞ്ഞാലുടന്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്യും.
16 അംഗ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഇമാം ഉള്‍ ഹഖ്, സൗദ് ഷക്കീല്‍, സല്‍മാന്‍ അലി അഗ, ഹസന്‍ അലി, അബ്ദുള്ള ഫസല്‍, അമദ് ഭട്ട്, അസാന്‍ അവൈസ്, മുഹമ്മദ് ഗാസി ഘോറി (വിക്കറ്റ് കീപ്പര്‍), ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, നോമാന്‍ അലി, സാജിദ് ഖാന്‍.
Content Highlights:sarfaraz-ahmed-appointed-pakistan-test-head-coach-bangladesh-series