

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ജസ്പ്രീത് ബുംറ മുതല്‍ യശസ്വി ജയ്‌സ്വാൾ വരെ പ്രതിഭാശാലികളായ നിരവധി താരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഓരോ സീസണിലും പുതിയ പുതിയ താരങ്ങളെയാണ് ടൂർണമെന്റ് ഇന്ത്യൻ ക്രിക്കറ്റിനായി സമ്മാനിക്കാറുള്ളത്. ഇത്തവണത്തെ സീസണിൽ 21 മത്സരങ്ങൾ കഴിയുമ്പോൾ മുകുള്‍ ചൗധരി, പ്രഫുല്‍ ഹിംഗെ, സാക്വിബ് ഹുസൈന്‍ തുടങ്ങിയ പുതിയ ഹീറോസ് അവരുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമിലാണ് കൗമാര താരം വൈഭവ് സൂര്യവംശി. ഈ വര്‍ഷം തന്നെ താരം ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറുമെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവരുന്നുണ്ട്. ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ 15 കാരനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ആ റിപ്പോര്‍ട്ട്. എന്നാൽ, വൈഭവിനൊപ്പം ഇന്ത്യൻ ടീമിലേക്ക് വിളിക്കപ്പെടേണ്ട മാറ്റ് കുറച്ച് താരങ്ങൾ കൂടിയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആയുഷ് മാത്രെ, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സമീര്‍ റിസ്വി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രിന്‍സ് യാദവ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സുയാഷ് ശര്‍മ എന്നിങ്ങനെയാണ് ആ പേരുകൾ.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ അഗ്രസീവ് മുന്‍നിര ബാറ്റര്‍ ആയുഷ് മാത്രെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റായി സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്ന മാത്രെ ഇത്തവണ ടീമിന്റെ അവിഭാജ്യ ഘടകവുമായിരിക്കുകയാണ്. അഗ്രസീവ് റോളും ആങ്കര്‍ റോളും ഒരുപോലെ വഴങ്ങുന്ന താരം കൂടിയാണ് അദ്ദേഹം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഇംപാക്ട് പ്ലെയറായി ഇറങ്ങി തുടര്‍ച്ചതായി രണ്ടു മല്‍സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ താരമാണ് 22 കാരായ സമീര്‍ റിസ്വിയാണ് രണ്ടാത്തെ താരം. ഫിനിഷിങില്‍ മികവ് തെളിയിച്ച അശുതോഷ് ശര്‍മയെ പോലും പിന്തള്ളിയാണ് വമ്പനടിക്കാരനായ താരം ഡിസി മാനേജ്‌മെന്റിന്റെ വിശ്വാസം പിടിച്ചുപറ്റിയിരിക്കുന്നത്. മൂന്നാമനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ 24 കാരനായ ഫാസ്റ്റ് ബൗളര്‍ പ്രിന്‍സ് യാദവാണ് ലിസ്റ്റിലുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള അദ്ദേഹം ഇപ്പോള്‍ എല്‍എസ്ജിയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍മാരില്‍ ഒരാളായി മാറിയിരിക്കുന്നു. പവര്‍പ്ലേയിലും ഡെത്തിലും ഒരുപോലെ വിക്കറ്റുകളെടുക്കാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്പിന്നര്‍ സുയാഷ് ശര്‍മയാണ് ഇന്ത്യന്‍ ടീമിലേക്കു വിളി പ്രതീക്ഷിച്ചിരിക്കുന്ന നാലാമത്തെയാള്‍. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്ക് വേണ്ടി 8.84 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ 22 കാരനായ താരം പോക്കറ്റിൽ ആക്കിയിരുന്നു. മൂന്ന് മാച്ചില്‍ നിന്നും 8.72 ഇക്കോണമി റേറ്റില്‍ സുയാഷ് നേടിയതാവട്ടെ നാലു വിക്കറ്റുകളും.
Content highlight: Not only Vaibhav four youngsters also ready for Indian team call up