വീണ്ടും കൺഫ്യൂഷൻ! രജനി ചിത്രത്തിൽ നിന്ന് സിബി പുറത്തേക്ക്?; പകരം വരുന്നത് ആ ഹിറ്റ് സംവിധായകൻ

തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിക്കുന്നത്

വീണ്ടും കൺഫ്യൂഷൻ! രജനി ചിത്രത്തിൽ നിന്ന് സിബി പുറത്തേക്ക്?; പകരം വരുന്നത് ആ ഹിറ്റ് സംവിധായകൻ
dot image

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ഇരുവരും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി സംവിധായകരുടെ പേരുകൾ ചർച്ചയിൽ വന്നു പോയെങ്കിലും നറുക്ക് വീണത് സിബി ചക്രവർത്തിക്കായിരുന്നു. സിനിമയുടെ പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. ആക്ഷൻ കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയിൽ നിന്ന് സിബി ചക്രവർത്തി പുറത്തായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

സിബിക്ക് പകരം ഡ്രാഗൺ സംവിധായകൻ അശ്വത് മാരിമുത്തു ചിത്രം ഒരുക്കും എന്നാണ് തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ നടൻ നാനിക്കൊപ്പം ഒരു സിനിമ ചെയ്യാൻ സിബി ചക്രവർത്തി കമ്മിറ്റ് ചെയ്തിരുന്നു. എന്നാൽ സിനിമയിൽ നിന്ന് സിബി പിന്നീട് പിന്മാറി. ഈ ചിത്രത്തിനായി നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് കോടികൾ മുടക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ കമ്മിറ്റ്മെന്റ് മൂലമാണ് സിബിക്ക് രജനി സിനിമ ഒഴിവാക്കേണ്ടി വരുന്നത് എന്നാണ് റിപ്പോർട്ട്. തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിക്കുന്നത്. തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടർന്ന് കാർത്തിക് സുബ്ബരാജ് മുതൽ ധനുഷ് വരെയുള്ള പേരുകൾ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു.

അതേസമയം, സിലമ്പരശനെ നായകനാക്കിയുള്ള അടുത്ത സിനിമയുടെ പണിപ്പുരയിലാണ് അശ്വത് മാരിമുത്തു. രജനി ചിത്രത്തിലേക്ക് കടക്കുകയാണെങ്കിൽ സിമ്പു ചിത്രം ഇനിയും നീളുമെന്നാണ് വിവരം. ചിത്രത്തില്‍ 'ഗോഡ് ഓഫ് ലവ്' എന്ന റോളിലായിരിക്കും എസ്ടിആര്‍ എത്തുക എന്നാണ് വിവരം. എസ്ടിആറിന്റെ 2004-ലെ ഹിറ്റ് ചിത്രമായ 'മൻമഥൻ' എന്ന പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ എന്നും സൂചനകളുണ്ട്. പ്രദീപ് രംഗനാഥനെ നായകനാക്കി പുറത്തിറങ്ങിയ ഡ്രാഗൺ അവസാനം പുറത്തിറങ്ങിയ അശ്വത് ചിത്രം. റൊമാന്റിക് കോമഡി ജോണറിൽ കഥ പറയുന്ന സിനിമ 100 കോടിയും നേടിയിരുന്നു.

Content Highlights: Cibi chakravarthy out of Thalaivar 173, aswath marimuthu to direct the film

dot image
To advertise here,contact us
dot image