PSL വിട്ട് IPL ൽ കളിച്ചു; മുസറബാനിക്ക് രണ്ട് വർഷത്തെ വിലക്കുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് താരം കൊൽക്കത്തയിലെത്തിയത്.

PSL വിട്ട് IPL ൽ കളിച്ചു; മുസറബാനിക്ക് രണ്ട് വർഷത്തെ വിലക്കുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
dot image

സിംബാബ്‌വെ പേസർ ബ്ലെസിംഗ് മുസറബാനിക്ക് പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) രണ്ട് വർഷത്തെ വിലക്ക്. പിഎസ്എൽ ടീമുമായി കരാറിലിരിക്കെ അത് ലംഘിച്ച് ഐപിഎല്ലിൽ ചേർന്നതിനാണ് നടപടി. ഇസ്‌ലാമാബാദ് യുണൈറ്റഡുമായുള്ള കരാർ നിലനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ചേർന്നതിനാണ് മുസറബാനിക്ക് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്നത്.

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് താരം കൊൽക്കത്തയിലെത്തിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വസ്ഥതകളെത്തുടർന്ന് മുസ്തഫിസുറുമായുള്ള കരാർ കൊൽക്കത്ത റദ്ദാക്കിയിരുന്നു.

കൊൽക്കത്തയ്ക്കായി ഇതിനകം രണ്ട് മത്സരങ്ങൾ കളിച്ച മുസറബാനി, ഹൈദരാബാദിനെതിരെ നാല് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു. കരാർ ലംഘനം പ്രൊഫഷണലിസത്തിന് ചേരാത്തതാണെന്നും ഫ്രാഞ്ചൈസികളുടെ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്നും പിഎസ്എൽ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ സീസണിൽ സമാനമായ കാരണത്താൽ ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിന് ഒരു വർഷത്തെ വിലക്ക് ലഭിച്ചിരുന്നു. ദസുൻ ഷാനക, സ്പെൻസർ ജോൺസൺ എന്നിവർക്കെതിരെയും പിഎസ്എൽ നടപടിയുണ്ടാകുമെന്നാണ് സൂചന.

Content Highlights: /pcb-bans-blessing-muzarabani-two-years-psl-ipl-2026

dot image
To advertise here,contact us
dot image