ക്യാപ്റ്റൻ മുന്നില്‍ നിന്ന് നയിച്ചു; റൺമല കീഴടക്കി പഞ്ചാബ്, ഹൈദരാബാദിനെതിരെ തകര്‍പ്പൻ വിജയം

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ വിജയ ശില്‍പ്പി

ക്യാപ്റ്റൻ മുന്നില്‍ നിന്ന് നയിച്ചു; റൺമല കീഴടക്കി പഞ്ചാബ്, ഹൈദരാബാദിനെതിരെ തകര്‍പ്പൻ വിജയം
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ‌ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി പഞ്ചാബ് കിം​ഗ്സ്. ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ശ്രേയസ് അയ്യരും സംഘവും സീസണിലെ അപരാജിത കുതിപ്പ് തുടരുകയാണ്. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

33 പന്തില്‍ 69 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ വിജയ ശില്‍പ്പി. പ്രിയാന്‍ഷ് ആര്യ (20 പന്തില്‍ 57), പ്രബ്‌സിമ്രാന്‍ സിംഗ് (25 പന്തില്‍ 51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. സൺറൈസേഴ്സിന് വേണ്ടി ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് നൽകിയത്. വെറും 28 പന്തിൽ നിന്ന് 9 സിക്സറുകളുടെ അകമ്പടിയോടെ 74 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമ ഹൈദരാബാദ് നിരയിൽ ടോപ്പ് സ്കോററായി. പഞ്ചാബിനായി ശശാങ്ക് സിംഗും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Content Highlights: IPL 2026, PBKS vs SRH: Shreyas Iyer leads from the front as Punjab Kings win by six wickets

dot image
To advertise here,contact us
dot image