

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിന് മുന്നില്‍ 220 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചെടുത്തു. ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി.
ഓപ്പണര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന ഓപ്പണിങ് സഖ്യം മിന്നും തുടക്കമാണ് സണ്‍റൈസേഴ്‌സിന് സമ്മാനിച്ചത്. അഭിഷേക് 18 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് പോരാട്ടം നയിച്ചതോടെ സണ്‍റൈസേഴ്‌സ് സ്‌കോര്‍ അതിവേഗം കുതിച്ചുയര്‍ന്നു. 264.28 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത അഭിഷേകിന് കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് (23 പന്തിൽ 38) ഒന്നാം വിക്കറ്റിൽ എട്ട് ഓവറിൽ 120 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ ഓവറുകളിൽ പഞ്ചാബ് ബോളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.
ഹൈദരാബാദ് വമ്പൻ സ്കോറിലേക്ക് കുതിക്കവെ, ഒരേ ഓവറിൽ രണ്ട് ഓപ്പണർമാരെയും പുറത്താക്കി ശശാങ്ക് സിങ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ശശാങ്കിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച അഭിഷേകിനെ (28 പന്തിൽ 74 റൺസ്) അർഷ്ദീപ് സിങ് ഡീപ്പ് എക്‌സ്ട്രാ കവറിൽ ക്യാച്ച് എടുത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ (27), ഹെൻറിച്ച് ക്ലാസൻ (39) എന്നിവർ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്ങിലും അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി റൺ റേറ്റ് നിയന്ത്രിച്ചു.
പഞ്ചാബ് നിരയിൽ ശശാങ്ക് സിംഗ് 3 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റുകൾ നേടിയെങ്ങിലും 4 ഓവറിൽ 50 റൺസ് വഴങ്ങിയത് തിരിച്ചടിയായി.
Content Highlights: IPL 2026, PBKS vs SRH: Sunrisers reach 219/6 after Abhishek blitzkrieg; Punjab Kings need 220 runs to win