കണ്ണൂര്‍ കതിരൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്

ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്

കണ്ണൂര്‍ കതിരൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്
dot image

കണ്ണൂര്‍: കതിരൂര്‍ പത്തായക്കുന്ന് ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlights- A bomb attack was reported at the house of a BJP ward member in Kathirur, Kannur. Police have launched an investigation into the incident.

dot image
To advertise here,contact us
dot image