14 റൺസകലെ ചരിത്രം; ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ റെക്കോർഡ് നേടാൻ കിംഗ് കോഹ്‌ലി

ബെം​ഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ വൈകിട്ട് 7.30നാണ് ഐപിഎല്ലിലെ ​ഗ്ലാമർ പോരാട്ടങ്ങളിലൊന്നായ ആർസിബി-സിഎസ്കെ മത്സരം അരങ്ങേറുക

14 റൺസകലെ ചരിത്രം; ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ റെക്കോർഡ് നേടാൻ കിംഗ് കോഹ്‌ലി
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ചെന്നൈ സൂപ്പർ കിം​ഗ്സും നേർക്കുനേർ വരികയാണ്. റോയൽ ചലഞ്ചേഴ്സിന്റെ ഹോം ​ഗ്രൗണ്ടായ ബെം​ഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ വൈകിട്ട് 7.30നാണ് ഐപിഎല്ലിലെ ​ഗ്ലാമർ പോരാട്ടങ്ങളിലൊന്നായ ആർസിബി-സിഎസ്കെ മത്സരം അരങ്ങേറുക. സീസണിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യന്മാരായ ആർസിബി ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും മികച്ച ഫോമിലുള്ള സൂപ്പർ താരം വിരാട് കോഹ്‌ലിയിലേക്കാണ്.

ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരായ മത്സരത്തിനിറങ്ങുമ്പോൾ തകർപ്പൻ റെക്കോർഡ് നേടാനുള്ള സുവർണാവസരമാണ് കിം​ഗ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ചെന്നൈയ്ക്കെതിരെ വെറും 14 റൺസ് കൂടി നേടിയാൽ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന തന്റെ തന്നെ റെക്കോര്‍ഡ് കോഹ്‌ലി‌ക്ക് തിരുത്താം.

നിലവില്‍ പഞ്ചാബ് കിം​ഗ്സിനെതിരെ 1159 റണ്‍സ് നേടിയ കോഹ്‌ലി‌ക്ക്, ചെന്നൈക്കെതിരെ നിലവില്‍ 1146 റണ്‍സുണ്ട്. ഐപിഎല്ലില്‍ എട്ട് സെഞ്ച്വറികള്‍ കുറിച്ചിട്ടുള്ള കോഹ്‌ലി‌ക്ക് ചെന്നൈയ്ക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ സാധിച്ചിട്ടില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 38 പന്തില്‍ 69 റണ്‍സുമായി മിന്നും ഫോമിലാണ് കോഹ്‌ലി.

Content Highlights: IPL 2026: Virat Kohli 14 Runs Away from Special Milestone ahead of RCB vs CSK clash

dot image
To advertise here,contact us
dot image