പടിക്കലിനും ടിം ഡേവിഡിനും ഫിഫ്റ്റി, ചെന്നൈ ബോളർമാരെ പറപ്പിച്ച് RCB; സിഎസ്കെയ്ക്ക് മുന്നില്‍ റൺമല

ആര്‍സിബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി

പടിക്കലിനും ടിം ഡേവിഡിനും ഫിഫ്റ്റി, ചെന്നൈ ബോളർമാരെ പറപ്പിച്ച് RCB; സിഎസ്കെയ്ക്ക് മുന്നില്‍ റൺമല
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് അടിച്ചെടുത്തു. ആര്‍സിബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി.

ചെന്നൈ ബോളര്‍മാരെ ആര്‍സിബി പറപ്പിക്കുന്ന കാഴ്ചയാണ് ചിന്നസ്വാമിയില്‍ കാണാന്‍ സാധിച്ചത്. 25 പന്തില്‍ പുറത്താകാതെ 70 റണ്‍സെടുത്ത ഡേവിഡാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ ഫില്‍ സാള്‍ട്ട് 30 പന്തില്‍ 46 റണ്‍സെടുത്തു. വിരാട് കോഹ്‌ലി 28 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 19 പന്തില്‍ പുറത്താകാതെ 48 റണ്‍സെടുത്തു.

Content Highlights: IPL 2026, RCB vs CSK: Devdutt Padikkal, Tim David Fifty takes RCB to 250/3 in Bengaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us