

ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയം വഴങ്ങിയത്. പുതിയ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും നാണംകെട്ട തോൽവി നേരിടുന്നത് തുടരുകയാണ്.
വലിയ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡൽഹിക്കെതിരെ ഇറങ്ങിയത്. ആഷ്ലി വെസ്റ്റ്വുഡ് എന്ന സൂപ്പർ പരിശീലകന് കീഴിൽ വിജയ വഴിയിൽ തിരിച്ചെത്താമെന്നാണ് ബ്ലാസ്റ്റേഴ്സ് കണക്കുകൂട്ടിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലായിരുന്നു. ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന ആറാം പരാജയമാണിത്.
ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോൾ വീതം നേടിയാണ് ഡൽഹി വിജയമുറപ്പിച്ചത്. 36-ാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ മുഹമ്മദ് അയ്മനാണ് ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കിയത്. ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ മുന്നേറ്റം ശക്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.
രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. മത്സരത്തിന്റെ അവസാനഘട്ടത്തിലാണ് ഡൽഹി രണ്ടാം ഗോളും ജയവും സ്വന്തമാക്കുന്നത്. ഇഞ്ചുറി ടൈമിൽ മതിജ ബാബോവിക്കാണ് വലകുലുക്കിയത്.
Content Highlights: ISL 2025-26: Aimen scores against former club as Sporting Club Delhi beats Kerala Blasters