ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം ഉറപ്പാക്കാൻ ഇറാനും ഒമാനും; ചർച്ച നടത്തി രാജ്യങ്ങൾ

ഒമാനിലെയും ഇറാനിലെയും വിദഗ്ധരും ചര്‍ച്ചയുടെ ഭാഗമായി

ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം ഉറപ്പാക്കാൻ ഇറാനും ഒമാനും; ചർച്ച നടത്തി രാജ്യങ്ങൾ
dot image

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുഗമമായ ചരക്ക് നീക്കം ഉറപ്പാക്കുന്നതിനായി നിര്‍ണായക ചര്‍ച്ച നടത്തി ഇറാനും ഒമാനും. നിരവധി നിര്‍ദ്ദേശങ്ങള്‍ ഇരുരാജ്യങ്ങളും മുന്നോട്ട് വച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. മേഖയിയിലെ നിലവിലെ സാഹചര്യവും യോഗം വിലയിരുത്തി.

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള സാമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇറാനും ഒമാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച. ഇരു രാജ്യങ്ങളിലെയും വിദേശ കാര്യ മന്ത്രാലയങ്ങളിലെ ഡെപ്യൂട്ടി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിലവിലെ പ്രതിസന്ധി വിശദമായി വിലയിരുത്തി.

ഒമാനിലെയും ഇറാനിലെയും വിദഗ്ധരും ചര്‍ച്ചയുടെ ഭാഗമായി. കടലിടുക്ക് വഴി സുരക്ഷിതമായ കപ്പല്‍ ഗാതാഗതം ഉറപ്പാക്കുന്നതിനുളള വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തായി ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ നിരവധി നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ബഹ്‌റൈനും വലിയ ഇടപെടലാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയില്‍ പ്രത്യേക പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ് ബഹ്‌റൈന്‍.

സുരക്ഷിതമായി കടന്നുപോകാന്‍ ഉള്ള സുരക്ഷാ മുന്‍കരുതല്‍ എടുക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. ഹോര്‍മൂസിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ വിളിച്ച് ചേര്‍ത്ത ലോകരാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യയും ശക്തമായ ശക്തമായ നിലാപാടാണ് സ്വീകരിച്ചത്. നിലവിലെ സ്ഥിതി ആശങ്കാ ജനകമാണെന്നും എത്രയും വേഗം ഹോര്‍മൂസ് വഴിയുളള ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. യുഎസ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചത്.

Content Highlights: Iran and Oman held discussions to ensure smooth cargo movement through the strategically vital Strait of Hormuz.Iran and Oman held discussions to ensure smooth cargo movement through the strategically vital Strait of Hormuz.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us